Connect with us

NEWS ELSEWHERE

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾ കൂടുന്നു; പരാതികളും

, 7:46 am

കൊച്ചി∙ മക്കളിൽ നിന്നു ജീവനാംശം തേടി മുതിർന്ന പൗരന്മാർ നൽകുന്ന പരാതികളുടെ എണ്ണം കേരളത്തിൽ ഇരട്ടിയായി. 27 ട്രൈബ്യൂണലുകൾക്കു മുന്നിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തതു നാലായിരത്തോളം പരാതികൾ. സബ്ഡിവിഷനൽ മജിസ്ട്രേട്ടുമാർ (ആർഡിഒ) അധ്യക്ഷരായ ട്രൈബ്യൂണലുകളാണ് ഇത്തരം പരാതികളിൽ തീർപ്പാക്കുന്നത്.

2017ൽ 569 ജീവനാംശ ഹർജികൾ ലഭിച്ച തിരുവനന്തപുരം സബ് ഡിവിഷനാണു മാതാപിതാക്കളുടെ പരാതിയിൽ രാജ്യത്തു തന്നെ ഏറ്റവും മുന്നിൽ. മാതാപിതാക്കളുടെ സ്വത്തു കൈവശപ്പെടുത്തിയ ശേഷം അവരെ പരിചരിക്കാതെ ഉപേക്ഷിച്ചാൽ പരമാവധി 10,000 രൂപവരെ മാസം ജീവനാംശം നൽകാനുള്ള ഉത്തരവിടാൻ ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ട്.

സംസ്ഥാനത്തെ പല ആർഡിഒമാരും ആഴ്ചയിൽ രണ്ടു ദിവസം വീതം അദാലത്തുകൾ നടത്തിയാണു ഹർജികൾ തീർപ്പാക്കുന്നത്. കക്ഷികൾക്കു നോട്ടിസ് നൽകിയാൽ 90 ദിവസത്തിനകം തീർപ്പാക്കണമെന്നാണു മാതാപിതാക്കളുടെയും മുതിർന്നവരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള കേന്ദ്രനിയമം പറയുന്നത്. ജില്ലാ മജിസ്ട്രേട്ടുമാരാണു (കലക്ടർ) അപ്പീൽ അധികാരി.

പരാതികൾ കെട്ടിക്കിടക്കുന്നു

മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതികൾ ഏറുന്നത് ആർഡിഒമാർക്കു മറ്റു ചുമതലകൾ നിർവഹിക്കുന്നതിനു വിലങ്ങുതടിയാകുന്നു. പലയിടത്തും ഹർജികൾ വർഷാവസാനവും കെട്ടിക്കിടക്കുകയാണ്. സിവിൽ സ്വഭാവമുള്ള ഇത്തരം ഹർജികൾ തീർപ്പാക്കാൻ സ്ഥിരം ട്രൈബ്യൂണൽ വേണമെന്നു മുതിർന്ന പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

നമ്മൾ എങ്ങോട്ട്?

കൂടുതൽ ജീവനാംശ ഹർജികൾ ലഭിച്ച മറ്റു സബ് ഡിവിഷനുകൾ: ഫോർട്ട് കൊച്ചി–269 തൃശൂർ–240 തലശേരി–250 കോഴിക്കോട്–220 ആലപ്പുഴ–180 കോട്ടയം–175 കൊല്ലം–170 മാനന്തവാടി–158 മൂവാറ്റുപുഴ–125 പാലക്കാട്–125.

Don’t Miss

CRICKET2 hours ago

ക്രിക്കറ്റ് ദൈവത്തിന് പിറന്നാള്‍ സമ്മാനം നല്‍കാനാകാതെ മുംബൈ; ഹൈദരാബാദിനോട് വഴങ്ങിയത് നാണംകെട്ട തോല്‍വി

ഹൈദരാബാദിനോട് തകര്‍ന്നടിഞ്ഞ് മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 118 എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 87 റണ്‍സിന് അവസാനിക്കുകയായിരുന്നു.   മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവിന്റെ...

NATIONAL3 hours ago

ഇന്ത്യയില്‍ 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് യുജിസി; ലിസ്റ്റില്‍ ഇടം പിടിച്ച് കേരളവും

ഇന്ത്യയില്‍ 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസിയുടെ റിപ്പോര്‍ട്ട്. ഈ സര്‍വകലാശാലകളില്‍ എട്ടെണ്ണം പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലും ഒരെണ്ണം കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ സെന്റ് ജോണ്‍സ്...

NATIONAL4 hours ago

ആണ്‍കുട്ടികളെ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തണമെന്ന് മോദി;’പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും ഒന്നിക്കണം’

രാജ്യത്തെ ജനങ്ങള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുകയും ആണ്‍കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ എല്ലാവരും ഒന്നിക്കണം....

KERALA4 hours ago

പിണറായിയിലേത് യുവതി നടത്തിയ നാല് അരും കൊലകള്‍; മക്കളെ കൊന്നത് ചോറില്‍ എലിവിഷം കലര്‍ത്തി; അച്ഛനും അമ്മയ്ക്കും വിഷം ചേര്‍ത്ത കറി നല്‍കി; ആസൂത്രിത കൊല നടത്തിയത് അവിഹിത ബന്ധം മറയ്ക്കാന്‍

പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര് നാലു മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംശയത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത സൗമ്യ കുറ്റം...

CRICKET5 hours ago

ഹൈദരാബാദിനെ ചുരുട്ടിക്കെട്ടി ബോളര്‍മാര്‍; മുംബൈയ്ക്ക് ജയിക്കാന്‍ 119 റണ്‍സ്

ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞിട്ട് മുംബൈ ബോളര്‍മാര്‍. 118 എന്ന ചെറിയ ടോട്ടലില്‍ ഹൈദരാബാദിനെ ഒതുക്കുകയായിരുന്നു മുംബൈയുടെ ബോളര്‍മാര്‍. . അഞ്ച് റണ്‍സെടുത്ത ധവാന്റെ വിക്കറ്റാണ് ഹൈദരാബാദ് നിരയില്‍...

MEDIA5 hours ago

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു: ബിജു പങ്കജ് മികച്ച ഇന്‍വസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്; നിഷ പുരുഷോത്തമന്‍ വാര്‍ത്താവതാരക; അഭിലാഷ് മോഹനനും ഹര്‍ഷനും ഇന്റര്‍വ്യൂവര്‍മാര്‍

26 ാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. നിഷ പുരുഷോത്തമനാണ് മികച്ച വാര്‍ത്താവതാരക. വിധുബാല മികച്ച ആങ്കര്‍. രാഹുല്‍ കൃഷ്ണ കെ എസ്, ഫിജി തോമസ്...

CRICKET5 hours ago

ഹൈദരബാദിനെ എറിഞ്ഞിട്ട് മുംബൈ;സണ്‍റൈസേഴ്സ് പ്രതിസന്ധിയില്‍

ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തില്‍ മുംബൈ പിടിമുറുക്കുന്നു. ഒമ്പത് ഓവറില്‍ 71 ന് അഞ്ച് എന്ന നിലയിലാണ് ഹൈദരാബാദ് ഇപ്പോള്‍. അഞ്ച് റണ്‍സെടുത്ത ധവാന്റെ വിക്കറ്റാണ് ഹൈദരാബാദ് നിരയില്‍...

KERALA6 hours ago

തൃശൂര്‍ പൂരം കാണാന്‍ പോകാം കെഎസ്ആര്‍ടിസിയില്‍; പൂര പ്രേമികള്‍ക്കായി വിവിധ ജില്ലകളില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍

തൃശൂര്‍ പൂരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. കാഴിക്കോട്, നിലമ്പൂര്‍, കോട്ടയം, എറണാകുളം, പാലാ, ഗുരുവായൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍നിന്നു പ്രത്യേക പൂരം സര്‍വീസുകള്‍ ഓടും....

UAE LIVE6 hours ago

ദുബായില്‍ വീണ്ടും ഭാഗ്യം കടാക്ഷിച്ചത് ഇന്ത്യക്കാരനെ; ആറു കോടി രൂപയുടെ തിളക്കത്തില്‍ പ്രവാസി

ദുബായില്‍ വീണ്ടും ഇന്ത്യക്കാരനായ പ്രവാസിയെ ഭാഗ്യം കടാക്ഷിച്ചു. എസ് ആര്‍ ഷേണായെന്ന 37 കാരനാണ് ഒരു മില്യണ്‍ ഡോളര്‍ (6,64,23,150 രൂപ) സമ്മാനമായി ലഭിച്ചത്. ദുബായിലെ ഐടി...

FILM NEWS6 hours ago

‘നിനക്ക് കാട്ടുഞാവല്‍ പഴത്തിന്റെ നിറമാണ്’; അങ്കിളിന്റെ പുതിയ ടീസര്‍

ജോയ് മാത്യു തിരക്കഥ എഴുതി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസര്‍ പുറത്തറിങ്ങി. അല്പം വില്ലന്‍ പരിവേഷമുള്ള കഥാപാത്രമായിട്ടാണ് മമ്മൂട്ടി സിനിമയില്‍...