ഭാവനയുടെ കല്യാണ വേദിയിലെ 'പിണക്ക വീഡിയോ' വ്യാജം: വിശദീകരണവുമായി മൃദുല മുരളി

കഴിഞ്ഞ ദിവസം വിവാഹിതയായ ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ വമ്പന്‍ ഒഴുക്കായിരുന്നു. നടി ഭാവന ഒരുക്കിയ കല്യാണ വിരുന്നില്‍ പങ്കെടുക്കാന്‍ നിരവധി നടീ നടന്‍മാര്‍ എത്തുകയും ചെയ്തു. സൂപ്പര്‍ താങ്ങളടക്കം പങ്കെടുത്ത ചടങ്ങ് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു നടന്നത്.

അതേസമയം, സിനിമാ മേഖലിയില്‍ നിന്നടക്കമള്ള പ്രമുഖര്‍ വിവാഹത്തിനെത്തിയപ്പോള്‍ വിവാഹവേദിയില്‍ പലരീതികളിലുള്ള വാര്‍ത്തകള്‍ പരന്നു. ഗോസിപ്പുകള്‍ക്കും അപ്പുറം നടന്ന ഒരു വീഡിയോയാണ് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചത്.

വിവാഹ ദിനത്തില്‍ ഭാവനയെ ചേര്‍ത്തു കൂട്ടുകാരിയായ യുവനടിയുടെ കൈ ഭാവന തട്ടിമാറ്റിയെന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ഭാവന കലിപ്പിലാണെന്നും കരഞ്ഞുകലങ്ങി നടിയെന്നും വീഡോയ്ക്ക് അടിക്കുറുപ്പുമുണ്ടായിരുന്നു. അതേസമയം, ഈ വീഡിയോയുടെ വാസ്തവം എന്താണെന്ന് കൈ തട്ടിമാറ്റപ്പെട്ട നടി തന്നെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

മൃദുല മുരളിയാണ് “കരഞ്ഞുകലങ്ങി മടങ്ങിയ നടി”. ഭാവനയുടെ ഏറ്റവും പ്രിയപ്പെട്ടതും ന്യൂജനറേഷനില്‍ ചങ്കുമാണ് മൃദുല മുരളി. വീഡിയോയ്ക്ക് പിന്നില്‍ നടന്നത് എന്തെന്ന് വ്യക്തമാക്കുകയാണ് നടി.

“ഞങ്ങള്‍ ആറുപേര്‍ മുന്നുനാല് ദിവസമായി ഭാവേച്ചിയുടെ കൂടെത്തന്നെ ആയിരുന്നു. എല്ലാം നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നു. തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് അടക്കം ഞങ്ങള്‍ അത്ര ആഘോഷത്തിലായിരുന്നു. കല്യാണ ദിവസം ഞങ്ങള്‍ ആറുപേരും കോഫി ബ്രൗണ്‍ സാരി ഉടുക്കണമെന്നതടക്കം പ്ലാന്‍ ചെയ്തു. വേദിയിലേക്ക് ഭാവേച്ചി കടന്നുവരുമ്പോള്‍ ഞങ്ങള്‍ അവിടെ ഉണ്ടാകണം എന്നതായിരുന്നു തീരുമാനം. ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് ഒരുങ്ങിയിറങ്ങി പക്ഷേ ട്രാഫിക്കില്‍ പെട്ടുപോയി.

പത്തുമിനിറ്റ് വൈകിയ ഞങ്ങളോട് ഭാവേച്ചി ദേഷ്യത്തിലായി. ഇനി നിങ്ങള്‍ ഇങ്ങോട്ട് വരേണ്ട എന്നൊക്കെ വിളിച്ചുപറഞ്ഞ് പിണങ്ങി. അത്ര ജെനുവിന്‍ ആയ സൗഹൃദമാണ് ഞങ്ങളുടേത്. സന്തോഷന്മമാണെങ്കിലും സങ്കടമാണെങ്കിലും ദുഃഖമാണെങ്കിലും അത് പ്രകടിപ്പിച്ചിരിക്കും. വേദിയിലെത്തി ഭാവേച്ചിയുടെ പിണക്കം മാറ്റാന്‍ ചേര്‍ത്തുപിടിച്ച് ഒരു സോറി പറഞ്ഞ എന്നോട് ആ പരിഭവം കാട്ടിയ ഭാവനയെയാണ് നിങ്ങള്‍ ആ വിഡിയോയില്‍ കണ്ടത്. ഇതാണ് ഈ മട്ടില്‍ വളച്ചൊടിച്ചത്. കഷ്ടമല്ലാതെ എന്തുപറയാന്‍..”ഭാവനയ്‌ക്കൊപ്പം നിന്ന ഈ ദിവസങ്ങള്‍ പോലെ ജീവിതത്തില്‍ ഇത്ര സന്തോഷിച്ച നിമിഷങ്ങള്‍ വേറെയില്ലെന്നും മൃദുല പറഞ്ഞു. രമ്യ നമ്പീശന്‍, ഷിഫ്‌ന, ശ്രിദ ശിവദാസ്, ശില്‍പ, സയനോര എന്നിവരായിരുന്നു മൃദുലയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍.

വിവാദ വീഡിയോ: