'കുറച്ച് ബോധം വേണം; കാള പെറ്റത് വരെ സുരേന്ദ്രന്‍ പോസ്റ്റിടണമെന്നില്ല'; ബി.ജെ.പി അദ്ധ്യക്ഷന് എതിരെ പ്രവര്‍ത്തകര്‍

സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയമല്ലാത്ത പോസ്റ്റുകള്‍ ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പ്രവര്‍ത്തകര്‍. അടുത്തിടെ നടന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും കാന്താര സിനിമയെ പറ്റിയുള്ള റിവ്യൂവാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. ശരത്ത് ഇടത്തിലെന്ന പ്രവര്‍ത്തകനാണ് സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കോലി സിക്‌സടിച്ചതു മുതല്‍ അങ്ങോട്ട് കാള പെറ്റത് വരെ സുരേന്ദ്രന്‍ പോസ്റ്റിടണമെന്നില്ല. അതൊക്കെ ഞങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ ചെയ്‌തോളാമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കഴിഞ്ഞപ്പോള്‍ കോലിയെയും ടീമിനെയും അഭിനന്ദിച്ച് ബിജെപി അധ്യക്ഷന്‍ ഫേസ്ബുക്കില്‍ എത്തിയിരുന്നു.

”സാഹചര്യം പ്രതികൂലമായിരുന്നു… എതിരാളികള്‍ കരുത്തരായിരുന്നു…. അയാള്‍ ഒറ്റക്കായിരുന്നു…. പക്ഷെ, ദൃഢനിശ്ചയവും ആത്മവിശ്വാസവും കൈമുതലാക്കി 90,000 കാണികളെ സാക്ഷിയാക്കി 140 കോടി ജനങ്ങളുള്ള രാജ്യത്തിന് വേണ്ടി അയാള്‍ പൊരുതി വിജയം നേടി.

വിരാട്, താങ്കള്‍ ക്രിക്കറ്റിലെ രാജാവ് തന്നെ. ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇത്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടി തുടങ്ങിയ ടീം ഇന്ത്യയ്ക്കും, വിജയശില്‍പ്പി വിരാട് കോലിക്കും അഭിനന്ദനങ്ങള്‍…” എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

തുടര്‍ന്ന് ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന കാന്താര സിനിമ കണ്ടും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു. ”തുളുനാടിന്റെ സാംസ്‌കാരികത്തനിമ ഒപ്പിയെടുത്ത ഭക്തിയും വിശ്വാസവും ആചാരവും ഒപ്പം കമേഴ്‌സ്യല്‍ ചേരുവകളും. തെയ്യങ്ങള്‍, കോലങ്ങളുടേയും നേമങ്ങളുടേയും നാട്ടാചാരങ്ങളുടേയും വികാരതീവ്രത ഒട്ടും ചോരാതെ വര്‍ണ്ണങ്ങളില്‍ ചാലിച്ചെടുത്ത ഒന്നാന്തരം മൂവിയാണ് കാന്താര”- എന്നാസ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതിനെതിരെയാണ് ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ ശരത്ത് രംഗത്തെത്തിയത്. അദേഹം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട കെ. സുരേന്ദ്രാ ..

കോലി സിക്‌സടിച്ചതു മുതല്‍ അങ്ങോട്ട് കാള പെറ്റത് വരെ സുരേന്ദ്രന്‍ പോസ്റ്റിടണമെന്നില്ല. അതൊക്കെ ഞങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ ചെയ്‌തോളാം.
ലഹരിക്കെതിരെ സമരവും, കഞ്ചാവടിച്ച് ഫൈറ്റ് ചെയ്യുന്ന സിനിമക്ക് വേണ്ടി പോസ്റ്റും.
കുറച്ച് ബോധം വേണം.

കാന്താര സിനിമയല്ല വിഷയം. അരിവിലയെക്കുറിച്ച്, വിഴിഞ്ഞം വിദേശ സഹായത്തെക്കുറിച്ച് സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചടക്കം പറയേണ്ടവര്‍ ലഹരിക്കെതിരെ കാട്ടി കൂട്ടല്‍ സമരവും പ്രഖ്യാപിച്ച് ഇത് പറയുന്നതാണ് അനൗചിത്യം.

Latest Stories

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

"ഞാൻ നന്നായി കളിക്കുന്നില്ലേ, എന്നിട്ടും എന്നെ എന്ത് കൊണ്ടാണ് ടീമിൽ എടുക്കാത്തത്"; വികാരാധീനനായി പ്രിത്വി ഷാ; സംഭവം ഇങ്ങനെ

സ്വകാര്യ ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷന്‍; ഇടിച്ച് കൊന്നാല്‍ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും; കടുത്ത നടപടികളുമായി ഗതാഗത വകുപ്പ്

BGT 2024: അവന്മാർക്ക് ഞങ്ങളെ പേടിയാണോ? ഫോളോ ഓൺ ഒഴിവായ ഇന്ത്യയുടെ ആഘോഷം കണ്ട് എനിക്ക് ചിരിയാണ് വന്നത്"; ഓസ്‌ട്രേലിയൻ നായകന്റെ വാക്കുകൾ വൈറൽ

തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രി വേണ്ട; കടുത്ത നിലപാടുമായി എന്‍സിപി; ശരത് പവാറുമായി ഇന്നും കൂടിക്കാഴ്ച്ചകള്‍; വഴങ്ങാതെ എകെ ശശീന്ദ്രന്‍

BGT 2024: നിങ്ങൾ മുട്ടുന്നത് ഇന്ത്യയോടാണെന്ന് മറന്നു പോയോട കങ്കാരുക്കളെ, അവസാനം വരെ പോരാടിയെ ഞങ്ങൾ തോൽക്കൂ"; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ വൈറൽ

BGT 2024: സഞ്ജുവിന്റെ ആഗ്രഹം സഫലമാകാൻ പോകുന്നു, റിഷഭ് പന്ത് പുറത്താകാൻ സാധ്യത; കൂടാതെ മറ്റൊരു താരവും മുൻപന്തിയിൽ

BGT 2024: ഇന്നത്തെ രോഹിതിന്റെ നിൽപ്പ് കണ്ടാൽ അവൻ ആദ്യമായി ബാറ്റ് ചെയ്യുന്ന പോലെയാണോ എന്ന് തോന്നും"; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

BGT 2024: ആകാശേ പണ്ട് ഞാനും ഇങ്ങനെ സിക്സ് അടിക്കുമായിരുന്നു; ആകാശ് ദീപിന്റെ സിക്സ് കണ്ട് ഞെട്ടലോടെ വിരാട് കോഹ്ലി; വീഡിയോ വൈറൽ

ആചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമം ലംഘിക്കേണ്ടിവരും, തൃശ്ശൂര്‍ പൂരം ഇതുവരെ നടന്ന രീതിയില്‍ തന്നെ ഇനിയും നടക്കും: വെല്ലുവിളിയുമായി വത്സന്‍ തില്ലങ്കേരി