ബിജെപി എംപി ഇന്ത്യന്‍ പട്ടാളക്കാരെക്കുറിച്ച് ട്വീറ്റ് ചെയ്തു, പക്ഷെ പോസ്റ്റ് ചെയ്തത് റഷ്യക്കാരന്റെ ചിത്രം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളും മേസേജുകളും ഷെയര്‍ ചെയ്ത് അബന്ധം പറ്റുന്നവര്‍ നിരവധിയാണ്. തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് സിനിമരംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖരാണെങ്കിലും ഫോളോവേഴ്‌സ് വിമര്‍ശിക്കാന്‍ ഒരു മടിയും കാണിക്കില്ല. സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കുറച്ച് കൂടി ശ്രദ്ധിക്കണമെന്നാണ് അവരുടെ പക്ഷം.

ഇത്തവണ വാസ്തവമല്ലാത്ത കാര്യം ഷെയര്‍ ചെയ്ത് പുലിവാല് പിടിച്ചത് ബി.ജെ.പി എം.പിയും നടിയുമായ കിരണ്‍ഖേറാണ്. സിയാച്ചിനില്‍ മൈനസ് അമ്പതു ഡിഗ്രിയില്‍ കാവലിരിക്കുന്ന പട്ടാളക്കാരന്റെ ചിത്രവും ദേശാഭിമാനം നിറഞ്ഞ സന്ദേശവുമാണ് കിരണ്‍ ഖേര്‍ ഷെയര്‍ ചെയ്തത്. മഞ്ഞുവീണു കിടക്കുന്ന ബ്ലാങ്കറ്റിനുള്ളില്‍ പുതച്ചു കിടന്നുറങ്ങുന്ന പട്ടാളക്കാരന്റെ ചിത്രത്തിനൊപ്പം ഇന്ത്യന്‍ പട്ടാളക്കാരെ ബഹുമാനിക്കൂ, സല്യൂട്ട് ചെയ്യൂ, ചിത്രം ഷെയര്‍ ചെയ്യുന്നതില്‍ അഭിമാനിക്കൂ എന്ന സന്ദേശവുമുണ്ട്.

എന്നാല്‍ 2013 ല്‍ പോസ്റ്റു ചെയ്ത റഷ്യന്‍ പട്ടാളക്കാരന്റെ ചിത്രമാണെന്ന് എസ്എം ഹോക്‌സ് സ്ലേയര്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് മറുപടി നല്‍കിയിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയിയിലുടെ പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങള്‍ പുറത്ത് കൊണ്ടുവരുന്ന ഗ്രൂപ്പുകളും വ്യക്തികളുമാണ് ഈ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്.

ഇതേ ഫോട്ടോ തന്നെ കഴിഞ്ഞ വര്‍ഷം ലാഫിങ്ങ് കളേഴ്‌സ് എന്ന പേജ് ഷെയര്‍ ചെയ്ത് പരിഹാസ്യരായി. കിരണ്‍ ഖേറിനെ ട്രോളി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കിരണ്‍ ഖേറിന് മാത്രമല്ല, ബോളിവുഡ് നടി ശ്രദ്ധ കപൂറിനും പറ്റി സമാനമായ തെറ്റ് സംഭവിച്ചിട്ടുണ്ട്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ