സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളും മേസേജുകളും ഷെയര്‍ ചെയ്ത് അബന്ധം പറ്റുന്നവര്‍ നിരവധിയാണ്. തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് സിനിമരംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖരാണെങ്കിലും ഫോളോവേഴ്സ് വിമര്‍ശിക്കാന്‍ ഒരു മടിയും കാണിക്കില്ല. സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കുറച്ച് കൂടി ശ്രദ്ധിക്കണമെന്നാണ് അവരുടെ പക്ഷം.
ഇത്തവണ വാസ്തവമല്ലാത്ത കാര്യം ഷെയര്‍ ചെയ്ത് പുലിവാല് പിടിച്ചത് ബി.ജെ.പി എം.പിയും നടിയുമായ കിരണ്ഖേറാണ്. സിയാച്ചിനില്‍ മൈനസ് അമ്പതു ഡിഗ്രിയില്‍ കാവലിരിക്കുന്ന പട്ടാളക്കാരന്റെ ചിത്രവും ദേശാഭിമാനം നിറഞ്ഞ സന്ദേശവുമാണ് കിരണ്‍ ഖേര്‍ ഷെയര്‍ ചെയ്തത്. മഞ്ഞുവീണു കിടക്കുന്ന ബ്ലാങ്കറ്റിനുള്ളില്‍ പുതച്ചു കിടന്നുറങ്ങുന്ന പട്ടാളക്കാരന്റെ ചിത്രത്തിനൊപ്പം ഇന്ത്യന്‍ പട്ടാളക്കാരെ ബഹുമാനിക്കൂ, സല്യൂട്ട് ചെയ്യൂ, ചിത്രം ഷെയര്‍ ചെയ്യുന്നതില്‍ അഭിമാനിക്കൂ എന്ന സന്ദേശവുമുണ്ട്.
— Kirron Kher (@KirronKherBJP) December 17, 2017
എന്നാല്‍ 2013 ല്‍ പോസ്റ്റു ചെയ്ത റഷ്യന്‍ പട്ടാളക്കാരന്റെ ചിത്രമാണെന്ന് എസ്എം ഹോക്സ് സ്ലേയര്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് മറുപടി നല്‍കിയിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയിയിലുടെ പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങള്‍ പുറത്ത് കൊണ്ടുവരുന്ന ഗ്രൂപ്പുകളും വ്യക്തികളുമാണ് ഈ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്.
Ma'am, the soldiers in this photo are of Russian Army, not Indian. Our soldiers might be going through tougher conditions though. https://t.co/PosljbfqW6
— SM Hoax Slayer (@SMHoaxSlayer) December 18, 2017
Read more
ഇതേ ഫോട്ടോ തന്നെ കഴിഞ്ഞ വര്‍ഷം ലാഫിങ്ങ് കളേഴ്സ് എന്ന പേജ് ഷെയര്‍ ചെയ്ത് പരിഹാസ്യരായി. കിരണ്‍ ഖേറിനെ ട്രോളി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കിരണ്‍ ഖേറിന് മാത്രമല്ല, ബോളിവുഡ് നടി ശ്രദ്ധ കപൂറിനും പറ്റി സമാനമായ തെറ്റ് സംഭവിച്ചിട്ടുണ്ട്.