Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

ചെന്നിത്തലയെ ശ്രീജിത്തിന്റെ സമരപന്തലില്‍നിന്ന് ‘ഓടിച്ച’ ആന്‍ഡേഴ്‌സണ്‍ പറയുന്നു, ഞാന്‍ സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനല്ല, കോണ്‍ഗ്രസുകാരന്‍

, 9:49 am

ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയപ്പോള്‍ തന്നെ അസ്വസ്ഥനാക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിനെ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത് സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരന്‍ എന്നാണ്. താന്‍ ഇടതുപക്ഷത്തിന്റെ കൂലിത്തല്ലുകാരന്‍ അല്ലെന്നും കോണ്‍ഗ്രസുകാരനാണെന്നുമുള്ള പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഡ്വേര്‍ഡ്.

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താന്‍ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നുവെന്നും പാരമ്പര്യമായി കോണ്‍ഗ്രസ് കുടുംബമാണെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞത്. താന്‍ കൈരളി ടിവിയിലെ ജീവനക്കാരനാണെന്നും ഇടതുപക്ഷ അനുഭാവിയാണെന്നും അതിനാലാണ് ചെന്നിത്തലയെ അപമാനിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ചതെന്നുമാണ് സൈബര്‍ ഇടങ്ങളില്‍ കോണ്‍ഗ്രസുകാര്‍ പ്രചരണം നടത്തുന്നത്. ഇതിനെ പ്രതിരോധിച്ചുകൊണ്ടാണ് ഇപ്പോള്‍ ആന്‍ഡേഴ്‌സണ്‍ രംഗത്തു വന്നിരിക്കുന്നത്.

തന്റെ അനുജന്റെ ഘാതകരായ പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് കഴിഞ്ഞ രണ്ടു വര്‍ഷമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം നടത്തുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഈ സമരം ഏറ്റെടുത്തതിന് പിന്നാലെയാണ് രാഷ്ട്രീയക്കാര്‍ ഇവിടേയ്ക്ക് തിരിഞ്ഞുനോക്കാന്‍ തുടങ്ങിയത്.

ശ്രീജിത്തിനു പിന്തുണയുമായി ചെന്നിത്തല

ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ വന്ന ചെന്നിത്തല അപഹാസ്യനായി മടങ്ങി

Posted by SouthLive Malayalam on Saturday, 13 January 2018

ആന്‍ഡേഴ്‌സണ്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയത് ഇങ്ങനെ

സുഹൃത്തുക്കളെ എന്നെ കൂലിത്തല്ലുകാരന്‍ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാന്‍ അങ്ങയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്, വിദ്യാര്‍ത്ഥി യുവജന സമരങ്ങളില്‍ ഞാന്‍ അങ്ങയുടെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച് ധാരാളം ജീഹശരല മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്, അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്.. എന്റെ അപ്പ ഉള്‍പ്പടെയുള്ളവര്‍ അങ്ങയുടെ പാര്‍ട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്, കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്റെ അപ്പ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചതാണ്, തലമുറകളായി കോണ്‍ഗ്രസ്സ് കുടുംബമാണ് പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാന്‍ പോകാത്തത് കൊണ്ട് സംസ്ഥാന നേതാവാകാന്‍ പറ്റിയില്ല എന്നത് സത്യം.

ഞാന്‍ ശ്രീജിത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ നേരില്‍ വന്ന് കണ്ടപ്പോള്‍ കിട്ടിയ മറുപടി ഞാന്‍ ബഹുമാനത്തോടെയുമാണ് ഓര്‍മ്മിപ്പിച്ചത്, നിലവാരം കുറഞ്ഞ രീതിയില്‍ എനിക്ക് മറുപടി തന്നപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞതില്‍ വിറളി പൂണ്ടത് എന്തിന് ? ഞാന്‍ പറഞ്ഞതില്‍ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്, തെറ്റ് ആരു ചെയ്താലും ഞാന്‍ ചോദിയ്ക്കും, സ്വന്തം തെറ്റ് മറയ്ക്കാന്‍ എന്നെ കൂലിത്തല്ല് കാരന്‍ എന്ന് വിളിച്ച താങ്കള്‍ സ്വയം ലജ്ജിക്കുക കാരണം ഞാന്‍ എന്റെ ജന്മനാട്ടില്‍ കോണ്‍ഗ്രസ്സിനും ഗടഡ വിനും വേണ്ടിയാണ് തല്ല് കാരനായതും കേസുകള്‍ നേരിട്ടതും സംശയമുണ്ടെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിളിച്ചു ചോദിക്കുക, ഞാന്‍ എനിക്ക് കഴിവ് ഉള്ളത് കൊണ്ടാണ് കൈരളി ടി വിയ്ക്ക് വേണ്ടി പ്രോഗ്രാമുകള്‍ ചെയ്ത് കൊടുത്തത്… കോണ്‍ഗ്രസ്സ് നേതാവ് ആര്‍.ശങ്കറിന്റെ ചരിത്രം ഡോക്യുമെന്ററിയാക്കിയ ക്യാമറാമാനും സംവിധായകനും ഞാനാണ് എന്നിട്ടും കോണ്‍ഗ്രസ്സിന്റെ ചാനല്‍ മുതലാളിമാരുടെ കണ്ണ് അടഞ്ഞിരിക്കയായിരുന്നു.

എന്തായാലും നിങ്ങളില്‍ സത്യസന്ധനായ ഒരു പൊതു പ്രവര്‍ത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം… ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല. എന്നെ ഫോണിലും അല്ലാതെയും തെറി വിളിച്ചവരോടും വിളിപ്പിച്ചവരോടും ഒരു ലോഡ് പുശ്ചം. ഒരു കാര്യം കൂടി ശാസ്താംകോട്ട ഡിബി കോളേജില്‍ ഞാന്‍ പിടിച്ച കൊടിയുടെ നിറം ചുവപ്പായിരുന്നില്ല കൊടി പിടിച്ചതിന്റെ പേരില്‍ എന്റെ ശിരസ്സ് പൊട്ടിയൊഴുകിയ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു. അതിന്റെ പേരില്‍ ശാസ്താംകോട്ടയില്‍ ഹര്‍ത്താല്‍ നടത്തിയവര്‍ പിടിച്ചത് മൂവര്‍ണ്ണക്കൊടിയായിരുന്നു. ജയ് ഹിന്ദ്.

സുഹൃത്തുക്കളെ എന്നെ കൂലിത്തല്ലുകാരൻ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാൻ അങ്ങയുടെ പാർട്ടിയുടെ വിദ്യാർത്ഥി സം…

Posted by Anderson Edward on Saturday, 13 January 2018

Advertisement