ഈവന്റ് മാനേജ്മന്റ് ഗ്രൂപ്പുകള്‍ ഗസല്‍ കൂടി ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ അനഭിലഷണീയ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് ഷഹബാസ് അമന്‍

വലിയ കമേഴ്‌സ്യല്‍ ഈവന്റ് മാനേജ്മന്റ് ഗ്രൂപ്പുകള്‍ ഗസല്‍ രംഗം പോലെയുള്ള മെലഡി ഏരിയ കൂടി ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ അനഭിലഷണീയ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് ഷഹബസ് അമന്‍. ജനുവരി 18 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഷഹബാസ് അമന്‍ പാടുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രവേശന പാസ് വച്ചാണ് പരിപാടി.

ഈ പരിപാടിയുടെ പ്രചരണത്തിനായി ഉപയോഗിച്ച പോസ്റ്ററുകളാണ് ഷഹബാസിന്റെ വിമര്‍ശനത്തിനാധാരം. ടാഗോറില്‍ നടക്കുന്നത് ഒരു സൂഫിറൂട്ട് കണ്‍സര്‍ട്ടോ എസ്‌ക്ലൂസീവ് ഫിലിമി ലൈവോ രണ്ടിന്റെയും മിശ്രിതമോ അല്ല! നിങ്ങള്‍ക്ക് കേട്ട് പരിചയമുള്ള നമ്മുടെ സ്ഥിരം “ഷഹബാസ് പാടുന്നു” പ്രോഗ്രാം തന്നെയാണു.മെഹ്ദി ഹസനും സൈഗാളും കോഴിക്കോട് അബ്ദുല്‍ ഖാദറും ബാബുരാജും സജ്‌നിയും ഓത്തുപള്ളിയും ഒക്കെ കഴിഞ്ഞിട്ടേയുള്ളു എനിക്ക് “ചാന്ത് പൊട്ടും” “മിഴിയില്‍ നിന്നും” “കാറ്റിലും” ഒക്കെ!- ഷഹബാസ് പറഞ്ഞു.

പോസ്റ്ററില്‍ മുഴുവന്‍ മായാനദിയിലെ പാട്ടുകളെ ഉള്‍പ്പെടുത്തിയാണ് സംഘാടകര്‍ പ്രചരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് ഷഹബാസ് വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെയാണ്. “വലിയ കമേഴ്‌സ്യല്‍ ഈവന്റ് മാനേജ്മന്റ് ഗ്രൂപ്പുകള്‍ ഗസല്‍ രംഗം പോലെയുള്ള മെലഡി ഏരിയ കൂടി ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ സംഭവിക്കുന്ന ചില അനഭിലഷണീയ കാര്യങ്ങള്‍ തീര്‍ച്ചയായിട്ടും ഉണ്ട്.ഈ പോസ്റ്റര്‍ ഡിസൈനൊക്കെ അതിന്റെ ഭാഗമാണു”

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ സ്‌നേഹിതരേ…..കാണാന്‍ നല്ല രസമുണ്ടെങ്കിലും തെറ്റിദ്ധാരണയും മുന്‍ വിധിയും ഉണ്ടാക്കും വിധമുള്ള
ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുത്! ഏതൊരു സംഘാടകരുമായും കൃത്യമായി ഉണ്ടാക്കാറുള്ള കരാറിന്റെ പരസ്യലംഘനമാണു ഇത്.ഈ വരുന്ന 18 നു കോഴിക്കോട് ടാഗോറില്‍ നടക്കുന്നത് ഒരു സൂഫിറൂട്ട് കണ്‍സര്‍ട്ടോ എസ്‌ക്ലൂസീവ് ഫിലിമി ലൈവോ രണ്ടിന്റെയും മിശ്രിതമോ അല്ല! നിങ്ങള്‍ക്ക് കേട്ട് പരിചയമുള്ള നമ്മുടെ സ്ഥിരം “ഷഹബാസ് പാടുന്നു” പ്രോഗ്രാം തന്നെയാണു.മെഹ്ദി ഹസനും സൈഗാളും കോഴിക്കോട് അബ്ദുല്‍ ഖാദറും ബാബുരാജും സജ്‌നിയും ഓത്തുപള്ളിയും ഒക്കെ കഴിഞ്ഞിട്ടേയുള്ളു എനിക്ക് “ചാന്ത് പൊട്ടും” “മിഴിയില്‍ നിന്നും” “കാറ്റിലും” ഒക്കെ!

ഏകദേശം രണ്ടര മൂന്ന് മണിക്കൂറോളം ചിലപ്പോള്‍ നീണ്ടുനില്‍ക്കാറുള്ള പ്രോഗാമില്‍ മാസ്റ്റേഴ്‌സിനുള്ള ട്രിബ്യൂട്ട്‌സിനും സ്വന്തം നോണ്‍ ഫിലിമി കമ്പോസിഷനും പുറമേ ആത്മകഥാപരമായ ചില കാര്യങ്ങള്‍ വളരെ ഹ്രസ്വമായി ഒന്ന് പരാമര്‍ശിക്കുമ്പോള്‍ സ്വാഭാവികമായും സിനിമയില്‍ പാടിയ പാട്ടുകളെ ഒന്ന് തൊട്ടുപോകാറുണ്ടെന്ന് മാത്രം! ചിലപ്പോള്‍ പകുതി വീതം..മറ്റു ചിലപോള്‍ മുഴുവനും! അതിലൊരു രസമുണ്ട്.ഉറപ്പായിട്ടും അതില്‍ അഭിമാനവും സന്തോഷവും തന്നെയാണുള്ളത്! എങ്കിലും ഷഹബാസ് പാടുന്നു എന്ന പ്രോഗ്രാമിന്റെ പ്രി ഫെയ്‌സോ ബ്ലര്‍ബോ അതാകുന്നതിനോട് ഒട്ടും യോജിപ്പില്ല.എന്നാല്‍ മുഴുവന്‍ സമയ സൂഫീ റൂട്ട് പ്രോഗ്രാം നമ്മള്‍ ചെയ്യാറുണ്ട്.തുടര്‍ന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നു.അതിന്റെ കെട്ടും മട്ടും തീര്‍ത്തും വേറെയാണു.കൂടാതെ ഒരു എസ്‌ക്ലൂസീവ് ഫിലിമി ലൈവ് പ്രോഗ്രാമും ഉടന്‍ തന്നെ ഡിസൈന്‍ ചെയ്യുന്നുമുണ്ട്.നമുക്ക് ശരിക്ക് അറിയാം അതിന്റെ ലേ ഔട്ടും കോണ്‍സപ്റ്റും ഒക്കെ എങ്ങനെയായിരിക്കണമെന്ന്.അപ്പോഴും “ഷഹബാസ് പാടുന്നു ” എന്ന യോനര്‍ അത് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയും സ്വന്തം ഇഷ്ടത്തിലും തുടരുക തന്നെ ചെയ്യും!

വലിയ കമേഴ്‌സ്യല്‍ ഈവന്റ് മാനേജ്മന്റ് ഗ്രൂപ്പുകള്‍ ഗസല്‍ രംഗം പോലെയുള്ള മെലഡി ഏരിയ കൂടി ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ സംഭവിക്കുന്ന ചില അനഭിലഷണീയ കാര്യങ്ങള്‍ തീര്‍ച്ചയായിട്ടും ഉണ്ട്.ഈ പോസ്റ്റര്‍ ഡിസൈനൊക്കെ അതിന്റെ ഭാഗമാണു. അതുമാത്രമല്ല,വേറെയും ഉണ്ട് ചില കാര്യങ്ങള്‍ .പിന്നീട് പറയാം

എല്ലാവരോടും സ്‌നേഹം…

Read more

https://www.facebook.com/photo.php?fbid=1568267626622296&set=a.273755206073551.62794.100003172201147&type=3&theater