Connect with us

SOCIAL STREAM

ആറാം വയസിലെ ബിസിനസ്സ് സ്റ്റാർ; വരുമാനം 70 കോടി, ജോലി വീട്ടിൽ തന്നെ !

, 6:12 pm

വയസ് ഇരുപതായാലും സ്വന്തമായി പത്ത് കാശുണ്ടാക്കാൻ പാടുപെടുന്നവരാണ് നമ്മളിൽ മിക്കവരും. ആറാം വയസ്സിലായാലോ… കളിപ്പാട്ടം, കളി, കുസൃതി എന്നിങ്ങനെ പോകും കുട്ടിക്കാലം. എന്നാൽ ആറാം വയസ്സിൽ വീട്ടിലിരുന്ന് ജോലി ചെയ്ത് 70 കോടിയോളം രൂപ സമ്പാദിക്കുന്ന ഒരാൾ ഉണ്ടെങ്കിലോ ? ഇപ്പോൾ കാലം മാറി ഇന്നത്തെ കുട്ടികൾ ചെറുപ്പം മുതലേ സമ്പാദിക്കുന്നവരാണ്.

വേൾഡ് എലൻ ഷോയിൽ ഇന്ത്യയുടെ പേര് എത്തിച്ച മലയാളി താരം കുട്ടി ഷെഫ് കിച്ച മുതൽ 106 വയസ്സുള്ള ഫുഡ്‌ബ്ലോഗർ മസ്തനാമ്മ വരെയുള്ള നിരവധി പേർ ഓൺലൈൻ വഴി ഇന്ന് പണം സമ്പാധിക്കുന്നുണ്ട്. ഇവരിൽ ഒരാളാണ് റയാൻ എന്ന ആറ് വയസ്സുകാരൻ, എന്നാൽ ഇവരിൽ നിന്നെല്ലാം റയാനെ വ്യത്യസ്തമാക്കുന്നതെന്തെന്നാൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ യൂട്യൂബർമാരിൽ ഒരാളാണ് എന്നതാണ്. !

യൂട്യൂബ് വഴി കളിപ്പാട്ടങ്ങൾ റിവ്യൂ ചെയ്യുകയാണ് കൊച്ചു റയാന്റെ ജോലി. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് യുട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ കൂട്ടത്തിൽ എട്ടാം സ്ഥാനമാണ് റയാന്. അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ വീട്ടിലിരുന്ന് തന്നെയാണ് റയാൻ ജോലി ചെയ്യുന്നത്. ചെറുപ്പം മുതലേ കളിപ്പാട്ടങ്ങളോട് കൂടുതൽ താല്പര്യം ഉണ്ടായിരുന്ന റയാന് അതിന്റെ റിവ്യൂ കാണുന്ന ശീലവുമുണ്ടായിരുന്നു. ഇതിനിടെയാണ് തനിക്കും ഇങ്ങനെ റിവ്യൂ ചെയ്താലെന്താ എന്ന് അച്ഛനോടും അമ്മയോടും നാലാം വയസ്സിൽ റയാൻ ചോദിക്കുന്നത്.

റയാൻ ടോയ്‌സ് റിവ്യൂ എന്ന പേരിൽ യൂ ടൂബിൽ ചാനൽ തുടങ്ങി വീഡിയോകൾ പബ്ലിഷ് ചെയ്യാൻ തുടങ്ങി. പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് ആദ്യ മുതൽക്കേ വീഡിയോകൾക്ക് ലഭിച്ചത്. 2015 ജൂലൈയിൽ ചിത്രീകരിച്ച ഒരു വീഡിയോ എൺപത് കോടിയിലധികം (801,624,333) പേരാണ് ഇതിനോടകം കണ്ടത്. യൂ ട്യൂബിലെ കുഞ്ഞൻ താരമാണ് ഇപ്പോൾ റയാൻ എന്ന ഈ ആറുവയസുകാരൻ.

 

Don’t Miss

GULF NEWS11 mins ago

പാസ്‌പോര്‍ട്ടിലെ പുതിയ മാറ്റം ; വിദേശത്ത് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും

കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്നും രക്ഷിതാക്കളുടെയും ഭാര്യയുടെയും കുട്ടികളുടെയും പേര് നീക്കം ചെയാന്‍ തീരുമാനിച്ചത് പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശത്ത് മരിച്ച പ്രവാസികളുടെ...

NATIONAL19 mins ago

പണ്ട് പടവാള്‍ എടുത്തവര്‍ ഇന്നു മരണഭീതിയില്‍; ആര്‍എസ്എസ് ബിജെപി നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി പ്രവീണ്‍ തൊഗാഡിയയും പ്രമോദ് മുത്തലിക്കും

ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ അഘോരാത്രം പണിയെടുത്ത സംഘപരിവാറിന്റെ പഴയ പടക്കുതിരകള്‍ എല്ലാം ആര്‍എസ്എസിന്റെ മരണഭീതിയില്‍. വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് പിന്നാലെ ശ്രീരാമസേന നേതാവ് പ്രമോദ്...

KERALA26 mins ago

‘എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ട്’; വിവാദങ്ങള്‍ ഒഴിവാക്കാന്‍ സിപിഐഎം മുന്‍കൈയ്യെടുക്കണമെന്ന് ബല്‍റാം

എകെജിക്കെതിരായ പരാമര്‍ശത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാന്‍ സിപിഐഎം മുന്‍കൈയ്യെടുക്കണമെന്ന് വിടി ബല്‍റാം എംഎല്‍എ. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍...

CRICKET33 mins ago

അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ധോണി

ഐപിഎല്‍ പുതിയ സീസണില്‍ തന്നെ സ്വന്തമാക്കാന്‍ നിരവധി ഫ്രഞ്ചസികള്‍ ശ്രമിച്ചതായി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അല്ലാതെ മറ്റൊന്നിനെ...

BOLLYWOOD39 mins ago

വനിതകളുടെ ഫുട്‌ബോള്‍ മത്സരത്തിനു റഫറിയായി ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം

വനിതകളുടെ ഫുട്‌ബോള്‍ മത്സരത്തിനു റഫറിയായി ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം. മിഡില്‍ ഈസ്റ്റില്‍ വനിതകള്‍ക്ക് മാത്രമായി നടത്തിയ ഫുട്‌ബോള്‍ മത്സരത്തിലാണ് ജോണ്‍ ഏബ്രഹാം റഫറിയായി മാറിയത്. സമൂഹത്തിന്റെ...

KERALA46 mins ago

സീറോ മലബാര്‍സഭയിലെ കോടികളുടെ ഭൂമി ഇടപാട്; ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യം, കോടതി ഹര്‍ജി സ്വീകരിച്ചു

സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. എറണാകുളം സിജെഎം കേടതിയാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്....

CRICKET51 mins ago

കോഹ്ലിയ്ക്ക അപ്രതീക്ഷിത പിന്തുണ, അവന്‍ മടങ്ങിയെത്തുമെന്ന് ഇന്ത്യന്‍ താരം

ദക്ഷിണാഫ്രിക്കയ്ക്കതെിരെ പരമ്പരത്തോല്‍വിയ്ക്ക് പിന്നാലെ വിമര്‍ശനമേറ്റ് പുളയുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് പിന്തുണയുമായി ഗൗതം ഗംഭീറിന് പുറമെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും. ഇന്ത്യന്‍ താരങ്ങളെ...

NATIONAL55 mins ago

‘പത്മാവത്’ സിനിമയുടെ കഷ്ടകാലം അവസാനിക്കുന്നില്ല; ചിത്രത്തിനെതിരെ മുസ്ലീം സംഘടനകളും രംഗത്ത്; ‘സിനിമ വെറും അസംബന്ധം, മുസ്ലീങ്ങള്‍ കാണരുത്’

പത്മാവത് സിനിമയും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. ഒടുവിലിതാ മുസ്ലീം സംഘടനകളും പത്മാവിനെതിരെ രംഗത്തു വന്നിരിക്കുന്നു. മുസ്ലീങ്ങള്‍ ആരും ഈ സിനിമ കാണരുതെന്ന പ്രസ്താവനയുമായി...

FILM NEWS59 mins ago

കുള്ളന്‍ വിവാദം, ആരാധകര്‍ക്ക് സൂര്യയുടെ മറുപടി

  സൂര്യ കുള്ളനാണെന്ന് സണ്‍ മ്യൂസിക് അവതാരകര്‍ ലൈവ് പരിപാടിയ്ക്കിടയില്‍ കളിയാക്കിയ സംഭവത്തില്‍ പ്രതിഷേധമുയരുകയാണ്. തമിഴ് സിനിമാരംഗത്തെ അതികായരും സൂര്യയുടെ ആരാധകരും അവതാരകരുടെ കമന്റുകള്‍ക്കെതിരെ രംഗത്തു വന്നിരുന്നു....

TECH UPDATES1 hour ago

പഴയ മോഡലുകളോട് വിട പറയാന്‍ ഒരുങ്ങി ആപ്പിള്‍

ലോകപ്രശസ്ത മൈാബൈല്‍ ഫോണ്‍ കമ്പനിയായ ആപ്പിള്‍ തങ്ങളുടെ പഴയ മോഡലുകളുടെ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. നിരന്തരമായി ആപ്പിള്‍ ഫോണുകള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി പരാതികള്‍ വന്നിരുന്നു. ഇതാണ്...