ഇനി നീ ഉറങ്ങിക്കോ ഫിറോസെ...ഉറക്കം വരില്ലെന്ന് അറിയാം: പരിഹസിച്ച് ജെസ്‌ല മാടശേരി

തവനൂരിൽ കെ.ടി ജലീനോട് തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് താരവുമായ ജെസ്‌ല മാടശേരി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ജെസ്‌ലയുടെ പരിഹാസം. യൂട്യൂബിലും ഫെയ്സ്ബുക്കിലും പൊതുവിടത്തിലും ഫിറോസ് കുന്നംപറമ്പിലിന്റെ കൂട്ടാളികള്‍ തന്നെ കുറിച്ച് പടച്ച് വിട്ട കെട്ട് കഥകള്‍ ജീവനുളള കാലം മറക്കില്ലെന്നും ജെസ്‌ല ഫേസ്ബുക്കിൽ കുറിച്ചു.

ജെസ്‌ല മാടശേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും…

ഇനി നീ ഉറങ്ങിക്കോ ഫിറോസെ…

ഉറക്കം വരില്ലെന്നറിയാം..

എന്നാലും കിടന്ന് നോക്ക്…

അപമാനിക്കപ്പെടുന്നതിന്‍റെ നോവ് ചെറുതല്ല…

ഇന്‍സള്‍ട്..അത് വല്ലാത്തൊരു പിടച്ചിലാണ്….

നീയും അറിയ്..

നീയും നിന്‍റെ കൂട്ടാളികളും കടന്നാക്രമിച്ചപ്പോള്‍…ഇതുപോലുള്ള നോവുണങ്ങാത്ത പൊള്ളലുകള്‍ ഇവിടെ കുറച്ച് ഹൃദയങ്ങളിലുമുണ്ടായിരുന്നു…

എന്നെ വിമര്‍ശിച്ചവള്‍ വേശ്യയാണ്…

എത്ര ലാഘവത്തോടെയാണ്…നീ എന്‍റെ തൊഴില്‍ മാറ്റിയത്…

കഷ്ടപ്പെട്ട് പഠിച്ച് നേടിയ വിദ്യാഭ്യാസവും തൊഴിലും ഒക്കെ എന്നെ ആശ്വസിപ്പിച്ചെങ്കിലും..ഒരു മുറിപാട് ഉണങ്ങാതെ ഉണ്ട്..

കരഞ്ഞുറങ്ങാന്‍ പോലുമാവാതെ വെന്ത രാത്രികള്‍….

യൂറ്റ്യൂബിലും ഫേസ്ബുക്കിലും പൊതു ഇടത്തിലും നിന്‍റെ കൂട്ടാളികള്‍ എന്നെ കുറിച്ച് പടച്ച് വിട്ട കെട്ട് കഥകള്‍….

മറക്കുമോ ജീവനുളള കാലം..

Latest Stories

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും