തവനൂരിൽ കെ.ടി ജലീനോട് തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് താരവുമായ ജെസ്ല മാടശേരി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ജെസ്ലയുടെ പരിഹാസം. യൂട്യൂബിലും ഫെയ്സ്ബുക്കിലും പൊതുവിടത്തിലും ഫിറോസ് കുന്നംപറമ്പിലിന്റെ കൂട്ടാളികള്‍ തന്നെ കുറിച്ച് പടച്ച് വിട്ട കെട്ട് കഥകള്‍ ജീവനുളള കാലം മറക്കില്ലെന്നും ജെസ്ല ഫേസ്ബുക്കിൽ കുറിച്ചു.
ജെസ്ല മാടശേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും…
ഇനി നീ ഉറങ്ങിക്കോ ഫിറോസെ…
ഉറക്കം വരില്ലെന്നറിയാം..
എന്നാലും കിടന്ന് നോക്ക്…
അപമാനിക്കപ്പെടുന്നതിന്റെ നോവ് ചെറുതല്ല…
ഇന്‍സള്‍ട്..അത് വല്ലാത്തൊരു പിടച്ചിലാണ്….
നീയും അറിയ്..
നീയും നിന്റെ കൂട്ടാളികളും കടന്നാക്രമിച്ചപ്പോള്‍…ഇതുപോലുള്ള നോവുണങ്ങാത്ത പൊള്ളലുകള്‍ ഇവിടെ കുറച്ച് ഹൃദയങ്ങളിലുമുണ്ടായിരുന്നു…
എന്നെ വിമര്‍ശിച്ചവള്‍ വേശ്യയാണ്…
എത്ര ലാഘവത്തോടെയാണ്…നീ എന്റെ തൊഴില്‍ മാറ്റിയത്…
കഷ്ടപ്പെട്ട് പഠിച്ച് നേടിയ വിദ്യാഭ്യാസവും തൊഴിലും ഒക്കെ എന്നെ ആശ്വസിപ്പിച്ചെങ്കിലും..ഒരു മുറിപാട് ഉണങ്ങാതെ ഉണ്ട്..
കരഞ്ഞുറങ്ങാന്‍ പോലുമാവാതെ വെന്ത രാത്രികള്‍….
യൂറ്റ്യൂബിലും ഫേസ്ബുക്കിലും പൊതു ഇടത്തിലും നിന്റെ കൂട്ടാളികള്‍ എന്നെ കുറിച്ച് പടച്ച് വിട്ട കെട്ട് കഥകള്‍….
മറക്കുമോ ജീവനുളള കാലം..