മുംബൈ നഗരത്തിലെത്തിയ ‘ഗുഹാമനുഷ്യനെ’ തിരിച്ചറിയാതെ ജനങ്ങള്‍. പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും പഴകിയ വേഷവുമായി ഒരാള്‍ ഒരു മരപ്പലകയില്‍ തീര്‍ത്ത ഉന്തുവണ്ടിയുമായി തെരുവിലേക്ക് ഓടിയെത്തുകയായിരുന്നു. ഒരു സൂപ്പര്‍ താരമാണ് ഇതെന്ന് കണ്ടവര്‍ക്കൊന്നും മനസിലായില്ല. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ ആണ് വേഷം മാറി എത്തിയത്.
എനര്‍ജി ശീതള പാനീയത്തിന് വേണ്ടിയുള്ള പരസ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രാങ്ക്. ആമിര്‍ ഖാന്റെ ഈ ഗുഹാമനുഷ്യന്‍ പ്രാങ്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ആമിര്‍ ഖാന്‍ ഗുഹാമനുഷ്യനായി മാറുന്ന വീഡിയോ പുറത്ത് എത്തിയതോടെയാണ് ഇത് നടനാണെന്ന് ആളുകള്‍ക്ക് മനസിലായത്.
To Ye Caveman Amir Khan Tha BC 😲😲
But Why ? pic.twitter.com/fRgDB6cEhr
— POSITIVE FAN (@imashishsrrk) January 29, 2025
എനര്‍ജി ശീതള പാനീയത്തിന്റെ പരസ്യം ഇറങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് ഇദ്ദേഹം വേഷം മാറി തെരുവില്‍ എത്തിയത്. ഇതിന് മുമ്പും നൂതനമായ പ്രമോഷന്‍ ക്യാംപെയ്‌നുകള്‍ കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ‘ഗജിനി’ക്ക് വേണ്ടി ഒരു ബാര്‍ബറായി വേഷം മാറിയിരുന്നു. ‘3 ഇഡിയറ്റ്‌സി’ന് വേണ്ടി വൃദ്ധന്റെ വേഷത്തില്‍ ആമിര്‍ എത്തിയിരുന്നു.
അതേസമയം, 2007ല്‍ തിയേറ്ററുകളിലെത്തിയ ‘താരേ സമീന്‍ പര്‍’ എന്ന ഏറെ ശ്രദ്ധേയമായ സിനിമയുടെ തുടര്‍ച്ചയായ ‘സിത്താരെ സമീന്‍ പര്‍’ എന്ന ചിത്രത്തിലാണ് ആമിര്‍ ഖാന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ജെനീലിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്.