CT 2025: അവന്മാർക്ക് ക്രിക്കറ്റ് എന്താണെന്ന് അറിയില്ല, എന്നിട്ട് തോറ്റതിന്റെ കാരണം ഇന്ത്യ ആണെന്ന് പറയുന്നു: കമ്രാൻ അക്മൽ

നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.

ലോക ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. എന്നാൽ ആതിഥേയരെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചു. പാകിസ്ഥാൻ മത്സരം തോട്ടത്തിന്റെ കാരണം പറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം കമ്രാൻ അക്മൽ.

കമ്രാൻ അക്മൽ പറയുന്നത് ഇങ്ങനെ:

” ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ദുബായിൽ കളിച്ചതിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ട്. എന്നാൽ പാകിസ്താൻ സ്വന്തം ​ഗ്രൗണ്ടുകളിലാണ് കളിച്ചത്. എന്നിട്ടും ചാമ്പ്യൻസ് ട്രോഫിയിൽ ഒരു വിജയമില്ലാത്തതിൽ ആർക്കും പ്രശ്നമില്ല. ലോകത്തെ മറ്റു ടീമുകൾ കളിക്കുന്നതുപോലെയല്ല പാകിസ്താൻ ക്രിക്കറ്റ് കളിക്കുന്നത്”

കമ്രാൻ അക്മൽ തുടർന്നു:

” അതാണു ശരിയായ പ്രശ്നം. ലോക ക്രിക്കറ്റിന് പാക്കിസ്താനോടുള്ള ബഹുമാനം എങ്ങോട്ടു പോകുന്നുവെന്നത് ആർക്കും വിഷയമല്ല. ടീമിന്റെ തുടർതോൽവിയെക്കുറിച്ച് ആരെങ്കിലും സംസാരിക്കണം. എങ്കിൽ മാത്രമെ താരങ്ങൾക്ക് വിജയിക്കണമെന്ന് ആ​ഗ്രഹമുണ്ടാകു” കമ്രാൻ അക്മൽ പറഞ്ഞു.