ഡിവോഴ്‌സ് പ്രഖ്യാപിച്ച് അഭിഷേക്! ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോ വൈറല്‍; സത്യം ഇതാണ്..

ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചിട്ട് നാളുകളായി. ഇതിനിടെ താന്‍ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍. അഭിഷേകിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ ഇത് അഭിഷേക് പങ്കുവച്ച വീഡിയോ അല്ല എന്നതാണ് സത്യം.

എഐ ഉപയോഗിച്ച് ഉണ്ടാക്കിയ വീഡിയോയാണിത്. താന്‍ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും അതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതുമായ അഭിഷേക് ബച്ചന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരിക്കുന്നത്.

ഈ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണെങ്കിലും ശ്രദ്ധിച്ച് നോക്കിയാല്‍ എഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണ് ഇതെന്ന് പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കും. എഐ ഉപയോഗപ്പെടുത്തിയുള്ള വ്യാജ പ്രചരണത്തിന് ഇരയാവുന്ന താരങ്ങളില്‍ ഒരാളായിരിക്കുകയാണ് അഭിഷേകും ഇപ്പോള്‍.

അതേസമയം, ബച്ചന്‍ കുടുംബവുമായി ഐശ്വര്യ അത്ര രസത്തിലല്ല എന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. ജയ ബച്ചനും മകള്‍ ശ്വേത ബച്ചനുമായി ഐശ്വര്യയുമായി പിണക്കത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അംബാനി കല്യാണത്തില്‍ പങ്കെടുക്കാന്‍ പോലും ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്തിയിരുന്നില്ല.

അഭിഷേക് പിതാവ് അമിതാഭ് ബച്ചനും കുടുംബത്തിനും ഒപ്പം എത്തിയപ്പോള്‍ ഐശ്വര്യ മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് എത്തിയത്. ബച്ചന്‍ ഫാമിലിക്കൊപ്പം ഫോട്ടോ എടുക്കാന്‍ പോലും ഐശ്വര്യ തയാറായില്ല. അടുത്തടുത്ത സീറ്റുകളില്‍ ഐശ്വര്യയും അഭിഷേകും ഇരുന്നെങ്കിലും ഇരുവരും മുഖം തിരിച്ചു കളയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.