ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

റേഡിയോ കാറ്റലൂനിയയുടെ ബാഴ്‌സ റിസർവറ്റ് പോഡ്‌കാസ്റ്റ് അനുസരിച്ച് ക്ലബ്ബിൻ്റെ 125-ാം വാർഷികം ആഘോഷിക്കുന്ന ഗാലയിൽ പങ്കെടുക്കാൻ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു. 13 വയസ്സുകാരനായിരിക്കുമ്പോൾ കറ്റാലൻസിൻ്റെ പ്രശസ്തമായ ലാ മാസിയ അക്കാദമിയിൽ ചേർന്ന മെസി പിന്നീട് അവരുടെ ഇതിഹാസ താരമായി മാറി.

2004-ൽ 17-ആം വയസ്സിൽ എസ്പാൻയോളിനെതിരെ സീനിയർ അരങ്ങേറ്റം കുറിച്ച ശേഷം, അദ്ദേഹം ക്ലബ്ബിൻ്റെ എക്കാലത്തെയും മികച്ച കളിക്കാരനായി ചരിത്രത്തിൽ ഇടം പിടിച്ചു. പല ബാഴ്‌സ ആരാധകരും ഒരുപക്ഷേ മെസി തന്നെയും ബാഴ്‌സലോണ ക്ലബ്ബിൽ വെച്ച് വിരമിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത് അങ്ങനെ സംഭവിച്ചില്ല. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധി കാരണം മെസിക്ക് സ്പാനിഷ് നഗരം വിടേണ്ടി വന്നു.

തുടർന്ന് പാരീസിലും ഇപ്പോൾ അമേരിക്കയിലുമായി കളിക്കുന്ന മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു എന്നത് ആരാധകരെയും ഫുട്ബോൾ ലോകത്തെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു.