സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

ബോളിവുഡ് നടി ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സര്‍ക്കാര്‍ കമ്മീഷനില്‍ ഉന്നത പദവി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. റിട്ടയേര്‍ഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടാണ് ദിഷയുടെ പിതാവ് ജഗദീഷ്.

സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു. വഞ്ചന, ഭീഷണിപ്പെടുത്തല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ശിവേന്ദ്ര പ്രതാപ് സിങ്, ദിവാകര്‍ ഗാര്‍ഗ്, ആചാര്യ ജയപ്രകാശ്, പ്രീതി ഗാര്‍ഗ്, അജ്ഞാതനായ ഒരാള്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയാണ് ജഗദീഷ് പടാനി. ശിവേന്ദ്ര പ്രതാപ് സിങ് തനിക്ക് നേരിട്ടറിയാവുന്ന വ്യക്തിയാണെന്ന് ജഗദീഷ് പരാതിയില്‍ പറയുന്നുണ്ട്.

ഇയാളാണ് ദിവാകര്‍ ഗാര്‍ഗിനേയും ആചാര്യ ജയപ്രകാശിനേയും പരിചയപ്പെടുത്തുന്നത്. ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെട്ട പ്രതികള്‍ സര്‍ക്കാര്‍ കമ്മിഷനില്‍ ചെയര്‍മാന്‍ സ്ഥാനമോ വൈസ് ചെയര്‍മാന്‍ സ്ഥാനമോ വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പണം കൊടുത്തത്.

കാര്യം നടക്കുന്നില്ലെന്ന് കണ്ടതോടെ ജഗദീഷ് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്. രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചുള്ള അവരുടെ അവകാശവാദങ്ങള്‍ ഉറപ്പാക്കാന്‍ മറ്റൊരാളെ ‘ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി’ എന്ന് തെറ്റിദ്ധരിപ്പിച്ച് പരിചയപ്പെടുത്തിയിരുന്നുവെന്നും ജഗദീഷ് പറയുന്നുണ്ട്.

Latest Stories

മുംബൈ ഇഡി ഓഫീസ് തീപ്പിടിത്തം; മെഹുൽ ചോക്സിയുടെയും നീരവ് മോദിയുടെയും ഉൾപ്പെടെ പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യത

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമെന്ന് വിശദീകരണം

IPL 2025: ചന്ദ്രലേഖയിൽ താമരപ്പൂവിൽ പാട്ടാണെങ്കിൽ ദ്രാവിഡിന് എഴുനേൽക്കാൻ ഒരു സിക്സ്, ഒരൊറ്റ സെഞ്ച്വറി കൊണ്ട് വൈഭവ് സുര്യവൻഷി തൂക്കിയ റെക്കോഡുകൾ നോക്കാം

ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല

കുപ്‌വാര, ബരാമുള്ള എന്നിവിടങ്ങളിൽ തുടർച്ചയായി അഞ്ചാം രാത്രിയും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യയും

പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷ ബാധ; മലപ്പുറത്ത് അഞ്ചര വയസുകാരി മരിച്ചു

IND VS PAK: നിന്റെ രാജ്യം ഇപ്പോൾ തന്നെ തകർന്നു നിൽക്കുകയാണ്, ചുമ്മാ ചൊറിയാൻ നിൽക്കരുത്; അഫ്രീദിക്ക് മറുപടിയുമായി ധവാൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകൾ കശ്മീർ നിയമസഭയിൽ ഉറക്കെ വായിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

IPL 2025: എനിക്ക് ഭയം ഇല്ല, ഏത് ബോളർ മുന്നിൽ വന്നാലും ഞാൻ അടിക്കും: വൈഭവ് സുര്യവൻഷി

'ഗൂഡാലോചനയില്ല, ആരും കുടുക്കിയതുമല്ല'; പറയാനുള്ളത് പറഞ്ഞിരിക്കുമെന്ന് വേടന്‍