'ഞാന്‍ വസ്ത്രം ധരിച്ചാല്‍ നിങ്ങള്‍ പറയും പോണ്‍ ആണെന്ന്'; ഇന്‍സ്റ്റഗ്രാം ലൈവില്‍ പൂര്‍ണ നഗ്നയായി എത്തി നടി ഗഹന

ഇന്‍സ്റ്റഗ്രാം ലൈവില്‍ പൂര്‍ണ നഗ്നയായി എത്തി പോണ്‍ ഫിലിം കേസില്‍ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടി ഗഹന വസിഷ്ഠ്. ”ഇത് പോണ്‍ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ” എന്നാണ് നഗ്നയായി ലൈവില്‍ എത്തി ഗഹന ചോദിക്കുന്നത്. ഈ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇറോട്ടിക്കയും പോണ്‍ വീഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് താന്‍ ഇങ്ങനെ ഒരു വ്യത്യസ്ത പ്രതിഷേധവുമായി എത്തിയത് എന്നാണ് നടി പറയുന്നത്. ”ഈ വീഡിയോയില്‍ ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോണ്‍ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോണ്‍ ആണെന്ന് പറയും. കാപട്യം” എന്ന് ഗഹന വീഡിയോക്കൊപ്പം കുറിച്ചു.

രാജ് കുന്ദ്ര അറസ്റ്റഡ്, ശില്‍പ്പ ഷെട്ടി എന്നീ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഗഹനയെ അറസ്റ്റ് ചെയ്തപ്പോള്‍ അത് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നതായി നടി വെളിപ്പെടുത്തിയിരുന്നു.

രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് ഏക്ത കപൂറിനുമെതിരേ മൊഴി നല്‍കാനും സമ്മര്‍ദമുണ്ടായിരുന്നെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗഹന ആരോപിച്ചു. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ രാജ് കുന്ദ്ര റിമാന്‍ഡില്‍ കഴിയുകയാണ്. രാജ് കുന്ദ്രയുടെ ഓഫീസില്‍നിന്നും വീട്ടില്‍ നിന്നുമായി രണ്ടു ആപ്പുകളിലെ 51 നീലച്ചിത്രങ്ങള്‍ മുംബൈ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി