'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വാര്‍ത്ത'; ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ്. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ വെച്ചാണ് ആലിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വാര്‍ത്ത എത്തി എന്ന കുറിപ്പോടെയാണ് ആലിയയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ തങ്ങള്‍ അച്ഛനും അമ്മയുമായ വിവരം പങ്കുവച്ചിരിക്കുന്നത്.

ഇന്ന് രാവിലെ ആയിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്‍ബിറിന്റെ അമ്മ നീതു കപൂര്‍, ആലിയയുടെ അമ്മ സോണി റസ്ദാന്‍, ഷഹീന്‍ ഭട്ട് എന്നിവരാണ് ആലിയക്കൊപ്പമുള്ളത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഈ വര്‍ഷം ഏപ്രില്‍ 14ന് ആലിയയും രണ്‍ബിറും വിവാഹിതരായത്.

തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന വിവരം ഇരുവരും തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. ഇരുവരും അഭിനയിച്ച് ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ബ്രഹ്‌മാസ്ത്ര’യുടെ പ്രമോഷണനായി നിറവയറോടെ ആലിയ ഭട്ട് എത്തിയതും വാര്‍ത്തയായിരുന്നു.

ബോക്‌സോഫീസ് കളക്ഷനില്‍ ‘ബ്രഹ്‌മാസ്ത്ര’ സമീപകാല ബോളിവുഡ് ചിത്രങ്ങളെയെല്ലാം മറികടന്നിരുന്നു. ഇഷ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് വേഷമിട്ടത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‌മാസ്ത്ര’ എത്തിയത്.

Latest Stories

IPL 2025: ട്രിക്കി പിച്ചോ എനിക്കോ, ഗോട്ടിന് എന്ത് കുടുക്ക് മക്കളെ; തകർപ്പൻ പ്രകടനത്തിന് പിന്നാലെ അതുല്യ റെക്കോഡ് സ്വന്തമാക്കി കോഹ്‌ലി

പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി; സർവകക്ഷി യോഗത്തിൽ വീഴ്ച്ച സമ്മതിച്ച് സർക്കാർ

'സൈന്യം നിങ്ങളുടെ കൈയിലല്ലേ, എന്നിട്ടും തീവ്രവാദികൾ എങ്ങനെ വരുന്നു?'; തിരിഞ്ഞുകൊത്തി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം

IPL 2025: ആറിൽ ആറ് മത്സരങ്ങളും ജയിച്ച് ഒരു വരവുണ്ട് മക്കളെ ഞങ്ങൾ, എതിരാളികൾക്ക് അപായ സൂചന നൽകി സ്റ്റീഫൻ ഫ്ലെമിംഗ്; പറഞ്ഞത് ഇങ്ങനെ

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍