ശിവരാത്രി ദിനത്തില്‍ ഗംഗാനദിക്കു മുകളിലൂടെ പറന്ന് 150 ഡ്രോണുകള്‍; ലക്ഷ്യം 'ബ്രഹ്മാസ്ത്ര'യുടെ ലോഗോ ലോഞ്ചിംഗ്

സോഷ്യല്‍ മീഡിയാസിലൂടെയാണ് സാധാരണ ചിത്രങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും ഫസ്റ്റ്‌ലുക്കും മറ്റും പുറത്തു വിടുക. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ബോളിവുഡ് ചിത്രം “ബ്രഹ്മാസ്ത്ര”യുടെ ലോഗോ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം നടന്നു. കുംഭമേള നടക്കുന്ന ഗംഗാനദിക്കു മുകളിലൂടെ പറന്ന് 150 ഡ്രോണുകളാണ് ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. രാത്രിയുടെ മനോഹാരിതയില്‍ ഡ്രോണുകള്‍ വര്‍ണവെളിച്ചത്താല്‍ “ബ്രഹ്മാസ്ത്ര” എന്നു തെളിയിച്ച കാഴ്ച്ച കൗതുകം നിറഞ്ഞതായിരുന്നു.

ബോളിവുഡിലെ പ്രണയജോഡിയായ രണ്‍ബീറും അലിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അതിനാല്‍ തന്നെ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രണ്‍ബീറും അലിയയും സംവിധായകന്‍ അയന്‍ മുഖര്‍ജിയും ലോഗോ ലോഞ്ചിംഗിന് സ്ഥലത്ത് എത്തിയിരുന്നു. വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങള്‍ക്കു ശേഷം അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

https://www.facebook.com/foxstarhindi/videos/2317675951813185/

അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, നമിത് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് അയന്‍ മുഖര്‍ജിയുടെ ഡ്രീം പ്രോജക്ടായ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിനു മൂന്നു ഭാഗങ്ങള്‍ ഉണ്ടാകും. ആദ്യഭാഗം 2019 ക്രിസ്മസിന് റിലീസ് ചെയ്യും.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്