വിവാഹാഘോഷത്തിനിടെ സിഗരറ്റ് വലിച്ച് അനന്യ പാണ്ഡെ; ട്രോള്‍പൂരം

സിനിമാ തിരക്കുകളില്‍ നിന്നും മാറി കസിന്‍ അലാന പണ്ഡെയുടെ വിവാഹത്തിരക്കുകളിലാണ് നടി അനന്യ പാണ്ഡെ ഇപ്പോള്‍. വിവാഹം ആഘോഷമാക്കുന്ന അനന്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്നാല്‍ താരം സിഗരറ്റ് വലിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വിവാഹാഘോഷത്തിനിടെ ഒരു സൈഡില്‍ നിന്നും പുക വലിക്കുന്ന അനന്യയാണ് ചിത്രത്തിലുള്ളത്. ‘അനന്യ ഇങ്ങനെ പുകവലിക്കുന്നയാളാണെന്ന് പ്രതീക്ഷിച്ചിരുന്നില്ല’ എന്നാണ് താരം പുകവലിക്കുന്ന ചിത്രം പങ്കുവച്ച് ഒരാള്‍ കുറിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ട്രോളുകളാണ് നിറയുന്നത്.

‘എന്റെ അനന്യ ഇങ്ങനെ ആകാന്‍ വഴിയില്ല’, ‘കൂള്‍ ലുക്ക് അല്ലാതെ ഇവര്‍ക്ക് ബുദ്ധിയുണ്ടാവില്ല’, ‘പുറമേ കാണിക്കുന്നതൊന്നും ശരിയല്ല എന്ന് ഇപ്പോള്‍ മനസിലായി’ എന്നിങ്ങനെയാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

Read more

ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2’വിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ‘ലൈഗര്‍’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.