കോഹ്‌ലിയുമൊത്തുള്ള ആദ്യ ഹണിമൂണ്‍ ചിത്രം: അനുഷ്‌ക്കാ ശര്‍മ്മ സ്വര്‍ഗത്തിലാണ്

അനുഷ്‌ക്കാ ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയുടെയും വിവാഹത്തിന് ശേഷം അനുഷ്‌ക്കയുടെ കുടുംബം മുംബൈയില്‍ മടങ്ങി എത്തിയെത്തി. അനുഷ്‌ക്കയും വിരാടും എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സൗത്ത് ആഫ്രിക്കയിലേക്കാണ് ഇരുവരുടെയും ഹണിമൂണ്‍ ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നായിരുന്നു ആദ്യം ലഭിച്ച സൂചനകള്‍.

എന്നാല്‍, ഇപ്പോള്‍ അനുഷ്‌ക്ക പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം സൂചിപ്പിക്കുന്നത് അവര്‍ പോയിരിക്കുന്നത് സൗത്ത്ആഫ്രിക്കയിലേക്ക് അല്ലാ എന്നാണ്.

പശ്ചാത്തലത്തിലെ മഞ്ഞ് വീഴ്ച്ചയാണ് ഇവര്‍ പോയിരിക്കുന്നത് സൗത്ത്ആഫ്രിക്കയിലേക്കല്ല മറിച്ച് മഞ്ഞുവീഴ്ച്ചയുള്ള ഏതോ യൂറോപ്യന്‍ രാജ്യമാണെന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.

https://www.instagram.com/p/Bct1ME7ggio/

ഈ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ ഇത് ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ബോളിവുഡ് താരത്തിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെയും വിവാഹം. കഴിഞ്ഞ ഒരു വര്‍ഷമായി പ്ലാനിംഗ് നടക്കുന്നുണ്ടെങ്കിലും മാധ്യമങ്ങളില്‍നിന്ന് അവര്‍ ഇത് മറച്ചുവെച്ചു.