'പത്താന്' തിരിച്ചടി; 'ബേശരം രംഗ്' ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തണം: സെന്‍സര്‍ ബോര്‍ഡ്

‘പത്താന്‍’ സിനിമയിലെ ‘ബേശരം രംഗ്’ ഗാനത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്. ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം. പാട്ട് ഉള്‍പ്പെടെ സിനിമയില്‍ ചില മാറ്റങ്ങള്‍ വേണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ പ്രസൂണ്‍ ജോഷി അറിയിച്ചത്.

ഹിന്ദിക്ക് പുറമേ, തമിഴിലും തെലുങ്കിലും സിനിമ പ്രദര്‍ശിപ്പിക്കും. സെന്‍സര്‍ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പരിശോധനാ പ്രക്രിയയിലൂടെ പത്താന്‍ കടന്നുപോയി. നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി പുതിയ പതിപ്പ് സമര്‍പ്പിക്കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ഗാത്മകമായ ആവിഷ്‌കാരവും പ്രേക്ഷകരുടെ സംവേദനക്ഷമതയും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ കണ്ടെത്താന്‍ സെന്‍സര്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. അര്‍ത്ഥവത്തായ സംഭാഷണത്തിലൂടെ എല്ലായ്‌പ്പോഴും പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് വിശ്വാസം എന്നാണ് പ്രസൂണ്‍ ജോഷി വിശദീകരിച്ചത്.

ചിത്രത്തിന്റെതായി ആദ്യം റിലീസ് ചെയ്ത ഗാനമാണ് ബേശരം രംഗ്. ഗാനരംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞു എന്ന് പറഞ്ഞാണ് സംഘപരിവാര്‍ സംഘടനകളും തീവ്രഹിന്ദുത്വവാദികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

ചിത്രം ബഹിഷ്‌കരിക്കണമെന്നും നിരോധിക്കണമെന്നും ആവശ്യം ഉയര്‍ന്നു. രാജ്യത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പരാതി എത്തുകയും ചെയ്തു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് പത്താന്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം