ഞാന്‍ ഇനിയും സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ചെയ്യും.. ബോളിവുഡ് അവരെ കണ്ട് പഠിക്കണം: സഞ്ജയ് ദത്ത്

ബോളിവുഡ് ദക്ഷിണേന്ത്യന്‍ സിനിമകള്‍ കണ്ട് പഠിക്കണമെന്ന് നടന്‍ സഞ്ജയ് ദത്ത്. താന്‍ ഇനി കൂടുതല്‍ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ചെയ്യുമെന്നും സഞ്ജയ് ദത്ത് പറഞ്ഞു. കന്നഡ ചിത്രമായ ‘കെഡി-ദ ഡെവിള്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചില്‍ ആണ് സഞ്ജയ് സംസാരിച്ചത്.

‘കെജിഎഫ് 2’വിന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന കന്നഡ ചിത്രമാണ് കെഡി-ദ ഡെവിള്‍. താന്‍ യാഷിനും പ്രശാന്ത് നീലിനുമൊപ്പം കെജിഎഫ് ചെയ്തു. രാജമൗലി സാറിനെ തനിക്ക് അടുത്തറിയാം. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നമുക്ക് കൂടുതല്‍ എനര്‍ജിയും പാഷനും ഹീറോയിസവുമൊക്കെ കാണാനാകും.

ബോളിവുഡ് ഇതില്‍ നിന്നു പഠിക്കേണ്ടതുണ്ട്. ബോളിവുഡ് തങ്ങളുടെ മുന്‍കാലം മറന്നു പോകരുത് എന്നാണ് സഞ്ജയ് പറയുന്നത്. കെഡി-ദ ഡെവിള്‍ എന്ന ചിത്രത്തെ കുറിച്ചും താരം സംസാരിച്ചു. സംവിധായകന്‍ പ്രേമിനൊപ്പം കെഡി ചെയ്യാന്‍ പോവുകയാണ്. വളരെ പ്രതീക്ഷയോടെയാണ് ഈ പ്രോജക്ടിലേക്ക് എത്തിയത്.

Read more

ഇനിയുമേറെ ദക്ഷിണേന്ത്യന്‍ സിനിമകള്‍ ചെയ്യാനാകുമെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. ഹിന്ദിയും മലയാളവും ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന കെഡിയില്‍ ധ്രുവ സര്‍ജ ആണ് നായകനായി എത്തുന്നത്.