സുശാന്തിന്റെ മരണത്തിന് ഉത്തരവാദി സല്‍മാന്‍ ഖാന്‍ എന്ന് ആരാധകര്‍ ; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി 'ബോയിക്കോട്ട് സല്‍മാന്‍ ഖാന്'

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ട്വിറ്ററില്‍ വിദ്വേഷ കാമ്പയിനുമായി സുശാന്ത് ആരാധകര്‍. സുശാന്തിന്റെ മരണത്തിന് ഉത്തരവാദിയാണ് സല്‍മാന്‍ എന്ന പേരിലാണ് സോഷ്യല്‍മീഡിയയില്‍ കാമ്പ യിന്‍ നടക്കുന്നത്. ് ‘ബോയിക്കോട്ട് സല്‍മാന്‍ ഖാന്’ എന്ന ഹാഷ്ടാഗ് ആണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നത്.

സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ താരത്തിന്റെ ആരാധകര്‍ ബോളിവുഡിനെ ആക്രമിച്ച് മുമ്പും രംഗത്തെത്തിയിരുന്നു. സുശാന്തിന് നീതി ലഭിക്കണം എന്ന ആവശ്യവുമായാണ് ഈ വിദ്വേഷ കാമ്പയിനുകള്‍ നടക്കുന്നത്. ബോളിവുഡ് താരങ്ങളായ കരന്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, മഹേഷ് ഭട്ട് എന്നിവരെ കേന്ദ്രീകരിച്ചാണ് കാമ്പയിനുകള്‍ നടന്നിരുന്നത്.

Read more

ഇപ്പോള്‍ വീണ്ടും സുശാന്തിന്റെ ആരാധകര്‍ സല്‍മാനെയും താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയെയും വിലക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. നിലവില്‍ സല്‍മാന്‍ ടൈഗര്‍ 3യുടെ ചിത്രീകരണത്തിനായി റഷ്യയിലാണ്.