മഹാശിവരാത്രിയോട് അനുബന്ധിച്ച് ബോളിവുഡ് താരം സാറ അലിഖാന്‍ പങ്കുവച്ച പോസ്റ്റിന് നേരെ വിമര്‍ശനം. നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ് ഭക്തിനിര്‍ഭരയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തില്‍ സാറ പങ്കുവച്ചത്. ‘ജയ് ബോലേ നാഥ്’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിരുന്നു.
പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ താരത്തിന് നേരെ വിദ്വേഷപരമായ കമന്റുകളാണ് ഉയരുന്നത്. ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്നും മാപ്പപേക്ഷിക്കാന്‍ പോലും സാറ അലി ഖാന്‍ അര്‍ഹയല്ല എന്നുമാണ് ചില കമന്റുകള്‍. വിഗ്രഹാരാധന പാപമാണെന്നും അതിനുള്ള ശിക്ഷ നടി അനുഭവിക്കുമെന്നും, സാറ നരകത്തില്‍ പോകുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
എന്നാല്‍ സാറയെ പിന്തുണച്ചു കൊണ്ട് താരത്തിന്റെ ആരാധകരും എത്തുന്നുണ്ട്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഹിന്ദുക്കള്‍ മുസ്ലീം സുഹൃത്തുക്കള്‍ക്ക് ഈദ് ആശംസിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് മുസ്ലീമുകള്‍ക്ക് ശിവരാത്രി ആശംസിച്ചുകൂടാ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
Read more
സാറ അലിഖാന്റെ അമ്മ അമൃത സിംഗ് ഹിന്ദുവും അച്ഛന്‍ സെയ്ഫ് അലിഖാന്‍ മുസ്ലീം മതവിശ്വാസിയുമാണ്. അതുകൊണ്ട് തന്നെ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന ഒരു മതേതര വ്യക്തിയായിട്ടാണ് തന്റെ മാതാപിതാക്കള്‍ തന്നെ വളര്‍ത്തിയതെന്ന് സാറ നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.