ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി ടീമിലേക്ക് എത്തില്ല. നാഷണൽ ക്രിക്കറ്റ് അക്കാദമി നൽകിയ റിപ്പോട്ടിൽ മുഹമ്മദ് ഷമി 100 ശതമാനവും ഫിറ്റ് അല്ല. മാത്രമല്ല അദ്ദേഹത്തിന്റെ കാലിന് ഇപ്പോഴും നീരുണ്ട്. അത് കൊണ്ട് തന്നെ താരത്തിന് കുറച്ച് അധികം നാളുകൾ വിശ്രമത്തിൽ ഇരിക്കേണ്ടി വരും എന്നാണ് ഡോക്ടർമാർ വ്യക്‌തമാകുന്നത്.
കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. എന്നാൽ ടൂർണമെന്റിന് ശേഷം കണങ്കാലിനേറ്റ പരിക്ക് കാരണം ഷമി ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്നു. പരിക്കിൽ നിന്ന് മുക്തി നേടി അദ്ദേഹം ഇപ്പോൾ നടന്ന സെയ്ദ് മുസ്തക്ക് അലി ടൂർണമെന്റിൽ മിന്നും പ്രകടനം കാഴ്ച വെച്ചു. അതിനു ശേഷം ബോർഡർ ഗവാസ്കർ ട്രോഫിയിൽ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിനോടൊപ്പം ഉണ്ടാകും എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഇനി താരത്തിന് ട്രോഫിയിൽ പങ്കെടുക്കാൻ സാധിക്കില്ല.
ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിൽ മികച്ച ഒരു പേസ് ബോളറുടെ കുറവുണ്ട്. എന്നാൽ ആ സ്ഥാനത്തേക്ക് ഷമി വന്നിരുന്നെങ്കിൽ ടൂർണമെന്റ് വിജയിക്കാൻ ഇന്ത്യക്ക് സഹായകരമായേനെ എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
Read more
ഡിസംബർ 26 ആം തിയതി മെൽബണിലാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള നാലാം ടെസ്റ്റ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. 1-1 എന്ന നിലയിലാണ് ഇപ്പോൾ പരമ്പര നിൽക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇന്ത്യക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കണം.