'83' യില്‍ രണ്‍വീറിനൊപ്പം ദീപികയും; പ്രതിഫലമായി വാങ്ങുന്നത് 14 കോടി രൂപ!

വിവാഹശേഷം രണ്‍വീറും ദീപികയുമൊന്നിക്കുന്ന ആദ്യ ചിത്രം 83- യുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദീപികയുടെ പ്രതിഫലം 14 കോടി രൂപയാണ്. 1983 ല്‍ ഇംഗ്ലണ്ടില്‍ നടന്ന വേള്‍ഡ് കപ്പില്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീം വിജയം വരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

രണ്‍വീറും ദീപികയുമൊരുമിച്ച് അഭിനയിച്ച മറ്റ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റൊരു സവിശേഷതയും 83യ്ക്കുണ്ട്. രാം ലീല, ബാജിരാവു മസ്താനി, പദ്മാവതി എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരുടെയും കഥാപാത്രങ്ങള്‍ ശുഭപര്യവസായി ആയിരുന്നില്ല.

ചിത്രത്തില്‍ കൃഷ്ണമാചാരി ശ്രീകാന്തായി വേഷമിടുന്നത് തമിഴ് നടന്‍ ജീവയാണ്. 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായാണ് അറിയപ്പെടുന്നത്.

Read more

ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ധര്‍മ്മശാലയില്‍ ക്രിക്കറ്റ് പരിശീലനത്തിലാണ് അഭിനേതാക്കള്‍.