ഒരു വര്‍ഷത്തെ തന്റെ സാലറിയായ രണ്ടര കോടി രൂപ ജോലിക്കാര്‍ക്ക് നല്‍കി ഏക്ത കപൂര്‍

കൊറോണ കാലത്ത് ജോലിക്കാര്‍ക്ക് സഹായഹസ്തവുമായി ടിവി, സിനിമാ നിര്‍മാതാവ് ഏക്ത കപൂര്‍. തന്റെ ഒരു വര്‍ഷത്തെ സാലറി പണമായ രണ്ടര കോടി രൂപയാണ് ജോലിക്കാര്‍ക്കായി ഏക്ത കപൂര്‍ മാറ്റിവെച്ചത്. ഏക്തയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ കമ്പനിയായ ബാലാജി ടെലിഫിലിംസിലെ ജോലിക്കാര്‍ക്കാണ് പണം കൈമാറിയത്.

ഹിന്ദിയില്‍ ടിആര്‍പി റേറ്റിങ് കൂടുതലുള്ള സീരിയലുകള്‍ നിര്‍മിക്കുന്ന കമ്പനി കൂടിയാണ് ബാലാജി ടെലിഫിലിംസ്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ സിനിമാ, ടെലിവിഷന്‍ സീരിയല്‍ പ്രൊഡക്ഷന്‍ നിര്‍ത്തിവച്ചിരുന്നു.

https://www.instagram.com/p/B-hTm_Kg2WT/?utm_source=ig_web_copy_link

Read more

കൊറോണ ബോധവത്കരണവുമായി ഏക്ത സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടയില്‍ കൈ നിറയെ മോതിരവും കൈതണ്ടയില്‍ മുഴുവന്‍ ബാന്‍ഡുകളും അണിഞ്ഞ് കൈ കഴുകല്‍ വീഡിയോ ഏക്ത പങ്കുവെച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.