ലോകം മുഴുവന്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വ്യത്യസ്ത സംശയവുമായി നിര്‍മ്മാതാവും സംവിധായികയുമായ ഏക്ത കപൂര്‍. ഏവരോടും സുരക്ഷിതരായിരിക്കാന്‍ പറഞ്ഞു കൊണ്ടാണ് താന്‍ ക്ഷേത്രത്തില്‍ പോകുന്നത് നിര്‍ത്തണോ അതോ സ്വയം അപകടപ്പെടുത്തണോ എന്ന സംശയം ഉന്നയിച്ചിരിക്കുന്നത്.
“എല്ലാവരേയും സ്‌നേഹം അറിയിക്കുന്നു! കുട്ടികളുമായും മുതിര്‍ന്നവരുമായും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍ സുരക്ഷിതമായി തുടരുക! വളരെ ദുഷ്‌ക്കരമായ സമയമാണ്…ഭയപ്പെടാതെ ജാഗ്രത പാലിക്കുക! എന്നാല്‍ എന്റെ ചോദ്യം ഞാന്‍ ക്ഷേത്രങ്ങളില്‍ പോകുന്നത് നിര്‍ത്തണോ…അതോ സ്വയം അപകടപ്പെടുത്തണോ..”” എന്നാണ് ഏക്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
ക്ഷേത്രങ്ങളില്‍ പോയി രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഏക്ത കുറിപ്പിലൂടെ പറയുന്നത്. ഏക്തയുടെ സംശയം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Read more
https://www.instagram.com/p/B9s92igg1iL/?utm_source=ig_embed