എന്തൊരു ക്രിഞ്ചാണിത്, തികച്ചും അശ്ലീലം..; തൃപ്തി ദിമ്രിക്ക് രൂക്ഷവിമര്‍ശനം, ഡാന്‍സ് സ്റ്റെപ്പ് വിവാദത്തില്‍

നടി തൃപ്തി ദിമ്രിയുടെ ഐറ്റം സോംഗിന് രൂക്ഷവിമര്‍ശനം. ‘വിക്കി ഔര്‍ വിദ്യാ കാ വോ വാലാ’ എന്ന ചിത്രത്തിലെ പുതിയ ഗാനമായ ‘മേരെ മെഹബൂബ്’ എന്ന ഗാനമാണ് വിവാദമാകുന്നത്. ഗാന രംഗത്തിലെ ചില ഡാന്‍സ് സ്റ്റെപ്പുകള്‍ക്കെതിരെയാണ് വ്യാപകമായ വിമര്‍ശനങ്ങള്‍ എത്തുന്നത്.

തൃപ്തി ദിമ്രി നിലത്ത് കിടന്ന് ചെയ്യുന്ന ഒരു സ്റ്റെപ്പ് തീര്‍ത്തും അശ്ലീലമാണ് എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉയരുന്നത്. നായകന്‍ രാജ് കുമാര്‍ റാവുവും ഈ ഗാന രംഗത്തിലുണ്ട്. ഗണേഷ് ആചാര്യയാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി.

‘ഇത് തൃപ്തിക്ക് അപമാനമാണ്, എന്തൊരു ക്രിഞ്ചാണ്’ എന്നാണ് റെഡ്ഡിറ്റില്‍ ഒരാള്‍ കുറിച്ചിരിക്കുന്നത്. ‘ഇത് ചെയ്ത കൊറിയോഗ്രാഫറിനെ ജയിലില്‍ പിടിച്ചിടേണ്ട രീതിയിലാണ് ഇത് ചെയ്തിരിക്കുന്നത്’ എന്നാണ് മറ്റൊരു കമന്റ്. ‘തൃപ്തി നല്ലൊരു ഡാന്‍സറാണ് പിന്നെ എന്തിനാണ് ഇത്തരം മര്യാദയില്ലാത്ത സ്റ്റെപ്പുകള്‍’ എന്നാണ് മറ്റൊരു കമന്റ്.

അതേസമയം, ‘അനിമല്‍’ എന്ന സിനിമയിലൂടെയാണ് തൃപ്തി അതീവ ഗ്ലാമറസ് ആയി സ്‌ക്രീനിലെത്തുന്നത്. അനിമല്‍ പുറത്തിറങ്ങിയതോടെ തൃപ്തിക്ക് നാഷണല്‍ ക്രഷ് എന്ന വിശേഷണം ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന ‘ബാഡ് ന്യൂസ്’ എന്ന ചിത്രത്തില്‍ കൂടി അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടതോടെ നടിയെ ഗ്ലാമര്‍ ശരീരമായി മാത്രം ബോളിവുഡ് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം വന്നിരുന്നു.

അതേസമയം, നവദമ്പതികളുടെ നഷ്ടപ്പെട്ട സെക്സ് ടേപ്പിനെ കുറിച്ചുള്ള അന്വേഷണവും കാര്യങ്ങളുമാണ് വിക്കി ഔര്‍ വിദ്യാ കാ വോ വാലാ ചിത്രം പറയുന്നത്. രാജ് ഷാന്‍ഡില്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 11ന് ആണ് പുറത്തിറങ്ങുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം