നടി തൃപ്തി ദിമ്രിയുടെ ഐറ്റം സോംഗിന് രൂക്ഷവിമര്‍ശനം. ‘വിക്കി ഔര്‍ വിദ്യാ കാ വോ വാലാ’ എന്ന ചിത്രത്തിലെ പുതിയ ഗാനമായ ‘മേരെ മെഹബൂബ്’ എന്ന ഗാനമാണ് വിവാദമാകുന്നത്. ഗാന രംഗത്തിലെ ചില ഡാന്‍സ് സ്റ്റെപ്പുകള്‍ക്കെതിരെയാണ് വ്യാപകമായ വിമര്‍ശനങ്ങള്‍ എത്തുന്നത്.
തൃപ്തി ദിമ്രി നിലത്ത് കിടന്ന് ചെയ്യുന്ന ഒരു സ്റ്റെപ്പ് തീര്‍ത്തും അശ്ലീലമാണ് എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉയരുന്നത്. നായകന്‍ രാജ് കുമാര്‍ റാവുവും ഈ ഗാന രംഗത്തിലുണ്ട്. ഗണേഷ് ആചാര്യയാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി.
‘ഇത് തൃപ്തിക്ക് അപമാനമാണ്, എന്തൊരു ക്രിഞ്ചാണ്’ എന്നാണ് റെഡ്ഡിറ്റില്‍ ഒരാള്‍ കുറിച്ചിരിക്കുന്നത്. ‘ഇത് ചെയ്ത കൊറിയോഗ്രാഫറിനെ ജയിലില്‍ പിടിച്ചിടേണ്ട രീതിയിലാണ് ഇത് ചെയ്തിരിക്കുന്നത്’ എന്നാണ് മറ്റൊരു കമന്റ്. ‘തൃപ്തി നല്ലൊരു ഡാന്‍സറാണ് പിന്നെ എന്തിനാണ് ഇത്തരം മര്യാദയില്ലാത്ത സ്റ്റെപ്പുകള്‍’ എന്നാണ് മറ്റൊരു കമന്റ്.
wtf are they making Tripti Dimri do ffs 😭😭pic.twitter.com/jn3JO2zObi
— sohom (@AwaaraHoon) September 23, 2024
അതേസമയം, ‘അനിമല്‍’ എന്ന സിനിമയിലൂടെയാണ് തൃപ്തി അതീവ ഗ്ലാമറസ് ആയി സ്‌ക്രീനിലെത്തുന്നത്. അനിമല്‍ പുറത്തിറങ്ങിയതോടെ തൃപ്തിക്ക് നാഷണല്‍ ക്രഷ് എന്ന വിശേഷണം ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന ‘ബാഡ് ന്യൂസ്’ എന്ന ചിത്രത്തില്‍ കൂടി അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടതോടെ നടിയെ ഗ്ലാമര്‍ ശരീരമായി മാത്രം ബോളിവുഡ് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം വന്നിരുന്നു.
What the hell is this dance step? 🥲
From Laila Majnu to this, the Downfall of #TriptiiDimri is CRAZY ! pic.twitter.com/fHnRm06kAE
— CineHub (@Its_CineHub) September 24, 2024
അതേസമയം, നവദമ്പതികളുടെ നഷ്ടപ്പെട്ട സെക്സ് ടേപ്പിനെ കുറിച്ചുള്ള അന്വേഷണവും കാര്യങ്ങളുമാണ് വിക്കി ഔര്‍ വിദ്യാ കാ വോ വാലാ ചിത്രം പറയുന്നത്. രാജ് ഷാന്‍ഡില്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 11ന് ആണ് പുറത്തിറങ്ങുന്നത്.