സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ല, സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം യുക്തിരഹിതം: കങ്കണ

13 ഭാഗങ്ങള്‍ മാറ്റിയാല്‍ ‘എമര്‍ജന്‍സി’ സിനിമയുടെ റിലീസ് അനുവദിക്കാമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തെ തള്ളി നടിയും എംപിയുമായ കങ്കണ റണാവത്ത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം യുക്തിരഹിതമാണെന്നും അംഗീകരിക്കാനാകില്ലെന്നും കങ്കണ വ്യക്തമാക്കി. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്.

ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും കങ്കണ തന്നെയാണ്. സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം എഡിറ്റ് ചെയ്ത് ഒഴിവാക്കി, സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്താന്‍ താന്‍ ഒരുക്കമല്ല എന്നാണ് കങ്കണ പറയുന്നത്. റിലീസ് വൈകിപ്പിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തടയുന്നതെന്ന് അവര്‍ നേരത്തേ ആരോപിച്ചിരുന്നു.

ഹരിയാന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞുവയ്ക്കുന്നതെന്ന് സഹനിര്‍മാതാക്കളായ സീ എന്റര്‍ടെയ്ന്‍മെന്റും ആരോപിച്ചിരുന്നു. എമര്‍ജന്‍സി ഈ മാസം 6ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിഖ് സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയതോടെയാണ് എമര്‍ജന്‍സി വിവാദമായത്.

സിഖ് സമുദായത്തെ തെറ്റിദ്ധരിപ്പിക്കും വിധമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എന്നാണ് സംഘടനകള്‍ പറയുന്നത്. ചരിത്ര വസ്തുതകളെ ചിത്രം വളച്ചൊടിച്ചെന്നും അവര്‍ ആക്ഷേപിക്കുന്നു. നിര്‍മാതാക്കളുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഈ മാസം 25ന് അകം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു.

അതേസമയം, അനുപം ഖേര്‍, ശ്രേയസ് തല്‍പഡെ, മഹിമ ചൗധരി, മിലിന്ദ് സോമന്‍, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. മലയാളി താരം വൈശാഖ് നായര്‍ ആണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് ആയി വേഷമിടുന്നത്.

Latest Stories

യുകെയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടും; വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലേക്ക്; ചരിത്ര നിമിഷമെന്ന് നരേന്ദ്ര മോദി

INDIAN CRICKET: എന്റെ ടീമിലെ ഏറ്റവും ഫിറ്റ്നസ് ഉള്ള താരം അവനാണ്, അയാളെ വെല്ലാൻ ഒരുത്തനും പറ്റില്ല; ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

ഹൈക്കമാന്റിനെ വെല്ലുവിളിച്ച് സുധാകരന്‍ പക്ഷം; മാറ്റേണ്ടത് കെപിസിസി അധ്യക്ഷനെയല്ല, ദീപാ ദാസ് മുന്‍ഷിയെ; നേതൃമാറ്റത്തില്‍ കടുത്ത നിലപാടുമായി കെ സുധാകരന്‍

അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമന കോഴക്കേസ്; ഐസി ബാലകൃഷ്ണനെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയില്‍

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി റിപ്പോര്‍ട്ട്; നിര്‍ദ്ദേശങ്ങള്‍ തമിഴ്‌നാടും കേരളവും ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി

വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതല്‍ വേണം?; പാകിസ്താനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കെ കേന്ദ്രനിര്‍ദേശ പ്രകാരം 14 ജില്ലകളിലും മോക്ഡ്രില്‍

ഇനി അത് പോരാ.. പ്രതിഫലം കുത്തനെ ഉയർത്തി ബാലയ്യ; കാരണം തുടർച്ചയായ ഹിറ്റുകളോ?

'വേടന്റെ അമ്മ ശ്രീലങ്കന്‍ വംശജ, കേസിന് ശ്രീലങ്കന്‍ ബന്ധം'; പുലിപ്പല്ല് കേസില്‍ റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റം; നടപടി കടുത്ത സര്‍വീസ് ചട്ടലംഘനം കണ്ടെത്തിയതോടെ

അധ്യാപകനെതിരെ ആറ് പോക്‌സോ കേസുകള്‍; പിടിയിലാകുമെന്ന് മനസിലായതോടെ ആത്മഹത്യശ്രമം; കോടതിയില്‍ പരാതിക്കാര്‍ മൊഴിമാറ്റിയതോടെ ജാമ്യം

'ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ'; മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികം ആശംസിച്ച് ദുൽഖ