ഖാന്‍മാരുടെ കഴിവ് പുറത്തു കൊണ്ടുവരണം.. അവര്‍ക്കൊപ്പം ഒരു സിനിമ..; തുറന്നു പറഞ്ഞ് കങ്കണ

ബോളിവുഡിലെ മൂന്ന് ഖാന്‍മാര്‍ക്കൊപ്പവും സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ചാണ് കങ്കണ തുറന്നു പറഞ്ഞിരിക്കുന്നത്.

അവരിലെ കഴിവിനെ തുറന്നുകാണിക്കാന്‍ ആഗ്രഹമുണ്ട്. അവര്‍ നല്ല കഴിവുള്ളവരാണ്. ഇന്‍ഡസ്ട്രിയിലേക്ക് ധാരാളം വരുമാനം കൊണ്ടുവരുന്നുണ്ട്. അതിന് നാം നന്ദിയുള്ളവരായിരിക്കണം എന്നാണ് കങ്കണ പറയുന്നത്. അതേസമം, കങ്കണയുടെ ‘എമര്‍ജന്‍സി’ തിയേറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വച്ചാണ് കങ്കണ ഖാന്‍മാരൊപ്പം സിനിമ ചെയ്യനുള്ള ആഗ്രഹം തുറന്നുപറഞ്ഞത്. കങ്കണ ഇന്ദിര ഗാന്ധിയായി വേഷമിടുന്ന ചിത്രം താരം തന്നെയാണ് സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും. ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയായി വേഷമിടുന്നത് മലയാളി താരം വൈശാഖ് നായരാണ്.

അനുപം ഖേര്‍, ശ്രേയസ് തല്‍പഡെ, മഹിമ ചൗധരി, മിലിന്ദ് സോമന്‍, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. കങ്കണയുടെ രണ്ടാമത് സംവിധാനമാണിത്. 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’ ആയിരുന്നു നടി സംവിധാനം ചെയ്ത ആദ്യ ചിത്രം.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ