ഒരിക്കലും നുണ പറയാത്ത ഒരേയൊരു നടി കങ്കണയാണ്, അവളെ ഞാന്‍ വണങ്ങുന്നു: സോമി അലി

ബോളിവുഡില്‍ കള്ളം പറയാത്ത ഒരേയൊരു നടി കങ്കണ റണാവത്ത് ആണെന്ന് നടി സോമി അലി. പുകമറയ്ക്കും കപടനാട്യത്തിനും പേരു കേട്ട ഇന്‍ഡസ്ട്രിയിലെ സത്യത്തിന്റെ ഏക ദീപസ്തംഭമാണ് കങ്കണ എന്നാണ് സോമിയുടെ വിശേഷണം. ഒരു അഭിമുഖത്തിലാണ് സോമി അലി സംസാരിച്ചത്.

”ഒരിക്കലും നുണ പറയാത്ത ഒരേയൊരു നടിയാണ് കങ്കണ റണാവത്ത്. ഞാന്‍ അവളെ വണങ്ങുന്നു, അവള്‍ സത്യം സംസാരിക്കുന്നു. വെറും വാക്കുകളല്ല, ക്യാമറയെ അഭിസംബോധന ചെയ്യുന്ന ആത്മാര്‍ഥതയാണ് കങ്കണക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്. സത്യസന്ധതയുള്ള ഒരു വ്യക്തിയെ ഇന്‍ഡസ്ട്രി ഇഷ്ടപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്.”

”സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിലും വെല്ലുവിളികളെ നേരിടുന്നതിലും കങ്കണയുടെ നിഷ്‌കളങ്കമായ സമീപനം അവരുടെ ധൈര്യത്തിന്റെ തെളിവാണ്” എന്നാണ് സോമി അലി പറഞ്ഞത്. ഈ വാക്കുകളോട് കങ്കണ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

Read more

”ഒരിക്കലും ഉയരാത്ത നിങ്ങളുടെ ശബ്ദം എനിക്കുണ്ട്, ഒരിക്കലും പറയാത്ത നിങ്ങളുടെ സത്യമുണ്ട്” എന്നാണ് കങ്കണയുടെ വാക്കുകള്‍. നടന്‍ സല്‍മാന്‍ ഖാന്റെ മുന്‍ കാമുകിയായിരുന്ന സോമി ഒരു ആക്ടിവിസ്റ്റ് കൂടിയാണ്. 1997-ല്‍ പുറത്തിറങ്ങിയ ‘ചുപ്പ്’ എന്ന ചിത്രത്തിലൂടെയാണ് സോമി ശ്രദ്ധേയയാകുന്നത്.