'തലൈവി'ക്ക് ശേഷം ഇന്ദിരാഗാന്ധി ആകാന്‍ ഒരുങ്ങി കങ്കണ; വീണ്ടും പൊളിറ്റിക്കല്‍ ത്രില്ലറുമായി താരം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് “തലൈവി”ക്ക് ശേഷം ഇന്ദിരാഗാന്ധി ആയി വേഷമിടാന്‍ ഒരുങ്ങി കങ്കണ റണൗട്ട്. സംവിധായകന്‍ സൗയ് കബിര്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇന്ത്യയുടെ പ്രഥമ മുഖ്യമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ ബയോപിക് ആയല്ല ചിത്രം ഒരുങ്ങുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, എമര്‍ജന്‍സി പിരീഡ് എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുമുണ്ട്. തിരക്കഥ അവസാനഘട്ടത്തിലാണ്. ഇപ്പോഴത്തെ ഇന്ത്യയുടെ സാമൂഹിക- രാഷ്ട്രീയ ഭൂപ്രകൃതി മനസിലാക്കാന്‍ ഈ തലമുറയെ സഹായിക്കുന്ന ഒരു രാഷ്ട്രീയ ചിത്രമാകും ഇതെന്നും നടി വ്യക്തമാക്കി.

സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കങ്കണയുടെ റിവോള്‍വര്‍ റാണി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സായ് കബീര്‍.

അതേസമയം, ജയലളിതയുടെ ബയോപിക് ആയി ഒരുങ്ങുന്ന തലൈവി റിലീസിന് ഒരുങ്ങുകയാണ്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയാണ് എംജിആറായി വേഷമിടുന്നത്. നിലവില്‍ ധാക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് കങ്കണ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ