'ആ ചുംബനരംഗത്തില്‍ അറപ്പ് തോന്നി, ഷാഹിദിനൊപ്പം കോട്ടേജ് പങ്കിട്ടത് ദുഃസ്വപ്‌നം പോലെ';തുറന്നു പറഞ്ഞ് കങ്കണ, മറുപടിയുമായി നടന്‍

ഷാഹിദ് കപൂറും നടി കങ്കണ റണാവത്തും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ബോളിവുഡില്‍ പ്രസിദ്ധമാണ്. താരങ്ങള്‍ ഒന്നിച്ച പിരിയഡ് ഡ്രാമ ‘രങ്കൂണ്‍’ പല വിവാദങ്ങള്‍ക്കും വേദിയായി മാറിയിരുന്നു. ഷാഹിദും കങ്കണയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു രങ്കൂണ്‍. സെയ്ഫ് അലിഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി.

എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. ചിത്രത്തിലെ ഷാഹിദും കങ്കണയുമായുള്ള ചുംബനരംഗങ്ങളും ഇന്റിമേറ്റ് സീനുകളും റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. ചുംബനരംഗത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കങ്കണ പറഞ്ഞ മറുപടികളെ തുടര്‍ന്നാണ് ഇരുതാരങ്ങളും തമ്മില്‍ വാക്‌പോര് ആരംഭിച്ചത്.

ഷാഹിദുമായുള്ള ചുംബനരംഗം അറപ്പുളവാക്കുന്നതായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്. ഷാഹിദിന്റെ മീശ അസഹീനയമായിരുന്നു. പോരാത്തതിന് ഷാഹിദ് പറഞ്ഞത് തനിക്ക് മൂക്കൊലിപ്പുണ്ടെന്നും അതിനാല്‍ മീശ അവിടെ തന്നെ ഒട്ടിയിരിക്കും എന്നുമായിരുന്നു.

അതിനാല്‍ ആ ചുംബനരംഗം ചെയ്യുക എന്നത് അറപ്പുളവാക്കുന്നതായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്. കൂടാതെ ഷാഹിദിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടത് തനിക്ക് ദുഃസ്വപ്‌നം പോലെയാണെന്നും കങ്കണ ആരോപിച്ചു. ഷാഹിദും താനും ടീമിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടിരുന്നു.

എല്ലാ ദിവസവും രാവിലെ താന്‍ എഴുന്നേറ്റിരുന്നത് ഷാഹിദിന്റെ ഹിപ്പ് ഹോപ്പ് സംഗീതം കേട്ടു കൊണ്ടായിരുന്നു. ആ ഭ്രാന്തന്‍ ട്രാന്‍സ് പാട്ടുകള്‍ കേട്ടായിരുന്നു ഷാഹിദ് വ്യായാമം ചെയ്തിരുന്നത്. അവിടെ നിന്നും മാറാന്‍ വരെ ആഗ്രഹിച്ചിരുന്നു.

ഷാഹിദിനൊപ്പം കോട്ടേജ് പങ്കിടുക എന്നത് തനിക്കൊരു ദുഃസ്വപ്നമായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്. എന്നാല്‍ കങ്കണയോട് താന്‍ അങ്ങനെ ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും സഹതാരങ്ങളോട് നടി മാന്യമായി പെരുമാറി മുന്നോട്ട് പോകണമെന്നുമാണ് ഷാഹിദ് പറഞ്ഞത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന