ബോളിവുഡ് താരങ്ങള്‍ക്ക് ഇഷ്ടം ഓയോ; ഓഹരികള്‍ വാങ്ങിക്കൂട്ടി മാധുരിയും ഗൗരി ഖാനും

ഓയോയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി ബോളിവുഡ് താരങ്ങള്‍. മാധുരി ദീക്ഷിത്, അമൃത റാവു, നിര്‍മ്മാതാവും ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാന്‍ എന്നിവരാണ് ഓയോയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഗൗരി ഖാന്‍ ഓയോയുടെ 2.4 ദശലക്ഷം ഓഹരികള്‍ വാങ്ങിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബോളിവുഡ് നടി മാധുരി ദീക്ഷിത്തും ഭര്‍ത്താവും മറ്റ് ചില നിക്ഷേപകരും ചേര്‍ന്ന് വെളിപ്പെടുത്താത്ത ഓയോയുടെ 2 മില്യണ്‍ ഓഹരികള്‍ വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. അമൃത റാവുവും അവരുടെ ഭര്‍ത്താവ് പ്രശസ്ത റേഡിയോ ജോക്കി അന്‍മോല്‍ സൂദും സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നും ഓയോയുടെ ഓഹരികള്‍ വാങ്ങിയതായും കമ്പനി അറിയിച്ചിട്ടുണ്ട്.

അതേസമയം, അവിവാഹിതര്‍ക്ക് ഓയോയില്‍ മുറി നല്‍കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത പുറത്തുവന്നത്. പുതിയ നയം അനുസരിച്ച് ഓയോയുടെ പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പങ്കാളികളായി എത്തുന്നവര്‍, അവിവാഹിതര്‍ ആണെങ്കില്‍, അവര്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള അനുവാദമുണ്ട്.

വിവാഹിതര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ഹോട്ടലുകളില്‍ ദമ്പതികള്‍ എത്തുമ്പോള്‍ അവര്‍ ബന്ധം തെളിയിക്കുന്ന രേഖ കാണിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റ സമയത്തും ഇത്തരം രേഖകള്‍ സമര്‍പ്പിക്കേണ്ടത് ആവശ്യമാണ്.

Latest Stories

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു