ബലാത്സംഗം ചെയ്യും കൊല്ലും, ഭീഷണികള്‍ സാധാരണമായി, ഭീഷണിക്കാര്‍ക്ക് ഒന്നും സംഭവിക്കുകയുമില്ല: വിമര്‍ശനവുമായി മീര ചോപ്ര

ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകരില്‍ നിന്നും സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടതോടെ ശക്തമായി പ്രതികരിച്ച താരമാണ് മീര ചോപ്ര. എന്നാല്‍ അതിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് മീര പറയുന്നത്. ബലാത്സംഗം ചെയ്യും, കൊല്ലും എന്ന ഭീഷണികള്‍ ഇപ്പോള്‍ സാധാരണമായി എന്നും മീര പറയുന്നു.

“”ഇത് വിഷലിപ്തമായ സംസ്‌കാരമാണ്. നിങ്ങളെ ട്രോളുന്നവര്‍ക്കും അസഭ്യം പറയുന്നവര്‍ക്കും മുഖങ്ങളോ പേരുകളോ ഇല്ല. ആരെയെങ്കിലും അസഭ്യം പറയുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഒന്നും സംഭവിക്കില്ലെന്ന് അവര്‍ കരുതുന്നു. ഏറ്റവും മോശമായ കാര്യമെന്താല്‍ മുഴുവന്‍ സിസ്റ്റവും ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല.””

“”ബലാത്സംഗം ചെയ്യും, കൊല്ലും എന്ന ഭീഷണികള്‍ ഇപ്പോള്‍ സാധാരണമായി എന്ന് ഞാന്‍ നേരത്തെ ട്വീറ്റ് ചെയ്തതാണ്. എന്നാല്‍ എന്നെ ആക്രമിച്ച പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ അവരുടെ പ്രൊഫൈലുകള്‍ക്ക് എതിരെ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല”” എന്നാണ് മീര പറയുന്നത്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ നടന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്ക് ലഭിച്ച വിദ്വേഷ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സുശാന്ത് വിടപറഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ഇനി നിശ്ശബ്ദത പാലിക്കില്ലെന്ന് വ്യക്തമാക്കി റിയ രംഗത്തെത്തിയത്. റിയയുടെ പോസ്റ്റ് പങ്കുവെച്ച് മീരയും പ്രതികരിച്ചിരുന്നു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍