ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകരില്‍ നിന്നും സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടതോടെ ശക്തമായി പ്രതികരിച്ച താരമാണ് മീര ചോപ്ര. എന്നാല്‍ അതിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് മീര പറയുന്നത്. ബലാത്സംഗം ചെയ്യും, കൊല്ലും എന്ന ഭീഷണികള്‍ ഇപ്പോള്‍ സാധാരണമായി എന്നും മീര പറയുന്നു.
“”ഇത് വിഷലിപ്തമായ സംസ്കാരമാണ്. നിങ്ങളെ ട്രോളുന്നവര്‍ക്കും അസഭ്യം പറയുന്നവര്‍ക്കും മുഖങ്ങളോ പേരുകളോ ഇല്ല. ആരെയെങ്കിലും അസഭ്യം പറയുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഒന്നും സംഭവിക്കില്ലെന്ന് അവര്‍ കരുതുന്നു. ഏറ്റവും മോശമായ കാര്യമെന്താല്‍ മുഴുവന്‍ സിസ്റ്റവും ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല.””
“”ബലാത്സംഗം ചെയ്യും, കൊല്ലും എന്ന ഭീഷണികള്‍ ഇപ്പോള്‍ സാധാരണമായി എന്ന് ഞാന്‍ നേരത്തെ ട്വീറ്റ് ചെയ്തതാണ്. എന്നാല്‍ എന്നെ ആക്രമിച്ച പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ അവരുടെ പ്രൊഫൈലുകള്‍ക്ക് എതിരെ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല”” എന്നാണ് മീര പറയുന്നത്.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ നടന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്ക് ലഭിച്ച വിദ്വേഷ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സുശാന്ത് വിടപറഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ഇനി നിശ്ശബ്ദത പാലിക്കില്ലെന്ന് വ്യക്തമാക്കി റിയ രംഗത്തെത്തിയത്. റിയയുടെ പോസ്റ്റ് പങ്കുവെച്ച് മീരയും പ്രതികരിച്ചിരുന്നു.
Rape threats have become a new normal. How?? When i was subjected to it and fir was filed. Police told me that @TwitterIndia is not cooperating in disclosing the ip’s of the handles. Police cannot do much when the platform where abuses r being hurled doesnt cooperate! https://t.co/uTwmKxWZmx
— meera chopra (@MeerraChopra) July 16, 2020
Read more