മലയാളി വധുവായി മൗനി റോയ്; വിവാഹ ചിത്രങ്ങള്‍

ബോളിവുഡ് നടി മൗനി റോയ്‌യും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായി. ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. പരമ്പരാഗത കേരള ശൈലിയുള്ള വിവാഹ ചടങ്ങുകളാണ് ആദ്യം നടന്നത്.

വെള്ളയില്‍ ചുവന്ന ബോര്‍ഡറുള്ള ബംഗാളി സാരി കേരള സ്‌റ്റൈലിലാണ് മൗനി ധരിച്ചത്. ബുധനാഴ്ച നടന്ന ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ നടിയും അവതാരകയുമായ മന്ദിര ബേദി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ദുബായില്‍ ബാങ്കറാണ് സൂരജ്. ദീര്‍ഘകാലമായി മൗനിയും സൂരജും പ്രണയത്തിലാണ്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയ രംഗത്തെത്തിയത്. നാഗിന്‍, ദേവോം കാ ദേവ് മഹാദേവ് എന്നീ സീരീസിലുകളിലൂടെയാണ് മൗനി പ്രശസ്തി നേടിയത്.

ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ ഹിന്ദി വേര്‍ഷനില്‍ താരം ഐറ്റം ഡാന്‍സുമായി എത്തിയിരുന്നു. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ബ്രഹ്മാസ്ത്രയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

View this post on Instagram

A post shared by Filmy Gupshup (@filmygupshups)