അഞ്ച് പേരെ പ്രേമിച്ച് ബ്രേക്കപ്പ് ചെയ്ത് ഡിപ്രഷനിലായി, ഒടുവില്‍ രണ്‍വീറിനെ കെട്ടി..; ദീപികയ്‌ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും, പ്രതികരിച്ച് താരം

ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും പങ്കെടുത്ത കോഫി വിത്ത് കരണ്‍ ഷോ വൈറലായിരുന്നു. ഇരുതാരങ്ങളും ഷോയില്‍ സംസാരിച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഇതിനിടെ വലിയ രീതിയുള്ള ട്രോളുകളും അധിക്ഷേപിക്കുന്ന കമന്റുകളും ദീപികയ്‌ക്കെതിരെ എത്തുന്നുണ്ട്.

ദീപിക എത്ര പേരെ ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ചികഞ്ഞെടുത്തു കൊണ്ടുള്ള പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. നടന്‍ നിഹാര്‍ പാണ്ഡ്യ, എം.എസ് ധോണി, യുവരാജ് സിംഗ്, സിദ്ധാര്‍ത്ഥ് മല്യ, രണ്‍ബിര്‍ കപൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളടക്കം പങ്കുവച്ചു കൊണ്ടാണ് ട്രോളുകള്‍ എത്തുന്നത്.

നിഹാര്‍ മുതല്‍ സിദ്ധാര്‍ത്ഥ് വരെയുള്ളവരെ ദീപികയാണ് ഉപേക്ഷിച്ചതെങ്കില്‍ രണ്‍ബിര്‍ കപൂര്‍ ദീപികയെ ബ്രേക്ക് അപ് ചെയ്തു, അങ്ങനെ ഡിപ്രഷനിലായ ദീപിക രണ്‍വീറിനെ വിവാഹം ചെയ്തു എന്നാണ് ട്രോളില്‍ പറയുന്നത്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ദീപിക പ്രതികരിച്ചിട്ടുമുണ്ട്.

No description available.

കൗതുകകരമായൊരു പോസ്റ്റ് ആണ് ദീപിക പങ്കുവച്ചിട്ടുള്ളത്. ‘ജസ്റ്റ് ലുക്കിംഗ് ലൈക്ക എ വൗ’ എന്ന് പറഞ്ഞു കൊണ്ടാണ് ദീപിക എത്തിയിരിക്കുന്നത്. തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളോടും അധിക്ഷേപ പ്രചാരണങ്ങളോടും ദീപിക ട്രോളി കൊണ്ട് പ്രതികരിച്ചതാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

View this post on Instagram

A post shared by दीपिका पादुकोण (@deepikapadukone)

Read more