ഒരു സിനിമ ഫ്‌ളോപ്പ് ആയാല്‍ കരിയര്‍ അവസാനിക്കും, ഞാന്‍ ബോളിവുഡിന് പുറത്തു നിന്നുള്ള ആള്‍: കാര്‍ത്തിക് ആര്യന്‍

ഒരു സിനിമ പരാജയപ്പെട്ടാല്‍ തന്റെ കരിയര്‍ അവസാനിക്കുമെന്ന് നടന്‍ കാര്‍ത്തിക് ആര്യന്‍. താന്‍ ബോളിവുഡ് കുടുംബത്തിന് പുറത്തുള്ള ആളായതിനാല്‍ ഒരു സിനിമ ബോക്‌സോഫീസില്‍ തകര്‍ന്നാല്‍ തന്നെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടാവില്ല എന്നാണ് കാര്‍ത്തിക് ആര്യന്‍ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അകത്ത് നിന്നുള്ള ഒരാള്‍ക്ക് എങ്ങനെ തോന്നുമെന്ന് അറിയില്ല. ഒരു സിനിമ പരാജയപ്പെട്ടാല്‍ അത് തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന ധാരണ ശൃഷ്ടിക്കുമെന്ന് തോന്നുന്നുണ്ട്. ആ നിലയിലുള്ള തനിക്ക് വേണ്ടി ഒരാള്‍ ഒരു പ്രൊജക്ടുമായി വരുമെന്ന് കരുതുന്നില്ല എന്നാണ് കാര്‍ത്തിക് പറയുന്നത്. ഭൂല്‍ ഭുലയ്യ 2 ആണ് കാര്‍ത്തിക്കിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായ ഭൂല്‍ ഭുലയ്യ 2 പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.ബോളിവുഡില്‍ അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, കങ്കണ റണാവത്ത് എന്നീ പ്രമുഖ താരങ്ങളുടെ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ഭൂല്‍ ഭുലയ്യ 2 ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. 100 കോടിക്ക് മുകളില്‍ സിനിമ നേടിയിരുന്നു.

സത്യപ്രേം കി കഥ എന്ന സിനിമയാണ് കാര്‍ത്തിക്കിന്റെതായി നിലവില്‍ ഒരുങ്ങുന്നത്. ഭൂല്‍ ഭുലയ്യ 2വിന് ശേഷം നായിക കിയാര അദ്വാനിയുമായി ഒന്നിക്കുന്ന നടന്റെ അടുത്ത ചിത്രമാണിത്. ഹന്‍സല്‍ മേത്ത സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റന്‍ ഇന്ത്യ’യിലും കാര്‍ത്തിക് ആണ് നായകന്‍. ഒ.ടി.ടി റിലീസ് ആയി എത്തുന്ന ‘ഫ്രഡ്ഡി’ ആണ് താരത്തിന്റെതായി എത്തുന്ന മറ്റൊരു സിനിമ.

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ