പഠാനിലെ ട്രെയിനും ഹെലികോപ്റ്ററുമെല്ലാം വിഎഫ്എക്സ്; മേക്കിംഗ് വീഡിയോ

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബഗ് സ്‌ക്രീനില്‍ തിരിച്ചെത്തിയ ഷാരൂഖ് ഖാന് ഗംഭീര വരവേല്‍പ്പ് തന്നെയായിരുന്നു ലഭിച്ചത്. 1000 കോടിയും കടന്നാണ് ‘പഠാന്‍’ ബോക്‌സോഫീസില്‍ കുതിച്ചത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഹെലികോപ്റ്ററില്‍ തൂങ്ങി വരുന്ന രംഗങ്ങളടക്കം ട്രോളുകളായിരുന്നു.

പഠാന്റെ വിഎഫ്എക്‌സ് ബ്രേക് ഡൗണ്‍ വീഡിയോയാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസിന്റെ ഉടമസ്ഥതയിലുള്ള വൈഎഫ്എക്‌സ് സ്റ്റുഡിയോസ് ആണ് സിനിമയിലെ വിഎഫ്എക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഏകദേശം മൂവായിരത്തോളം വിഎഫ്എക്‌സ് ഷോട്ടുകളാണ് പഠാനില്‍ ഉപയോഗിച്ചത്. ദുബായില്‍ വെച്ചുള്ള ജോണ്‍ ഏബ്രഹാം- ഷാരുഖ് ഖാന്‍ ഫൈറ്റ് രംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്റ്റുഡിയോയില്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയില്‍ കാണാം.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത്. അതേസമയം, റിലീസിന് മുമ്പ് സംഘപരിവാര്‍ അനുകൂലികള്‍ പഠാനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ബഹിഷ്‌കരണാഹ്വാനം നടത്തുകയും ചെയ്തിരുന്നു.

Read more

സിനിമയിലെ ഒരു ഗാനരംഗത്തില്‍ ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം. ആരോപണങ്ങളെല്ലാം മറികടന്നാണ് സിനിമ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചത്.