ഗര്‍ഭിണി ആണെങ്കിലും വര്‍ക്കില്‍ നോ കോംപ്രമൈസ്, ആക്ഷന്‍ രംഗം ചെയ്ത് ദീപിക; ചിത്രങ്ങള്‍ പുറത്ത്

ഗര്‍ഭിണി ആണെങ്കിലും വര്‍ക്കിന്റെ കാര്യത്തില്‍ നോ കോംപ്രമൈസ് എന്ന് ദീപിക പദുക്കോണ്‍. ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ദീപികയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. രോഹിത് ഷെട്ടിയുടെ ‘സിംഗം എഗെയ്ന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

പൊലീസ് കഥാപാത്രമായി എത്തുന്ന ദീപികയുടെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംവിധായകന്‍ ഷെട്ടിയുടെയും സ്റ്റണ്ട് ടീം അംഗങ്ങളുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നടി സംഘട്ടന രംഗം ചിത്രീകരിക്കാന്‍ തയ്യാറെടുക്കുന്നതാണ് ചിത്രങ്ങളില്‍ ഉള്ളത്.

ശാരീരിക ബുദ്ധിമുട്ടുള്ള ചില രംഗങ്ങള്‍ ഗര്‍ഭിണിയായ താരത്തിനെ കൊണ്ട് ചെയ്യിക്കാതിരിക്കാനായി ഡ്യൂപ്പിനെ വച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അധികം ഡ്യൂപ്പുകളെ വയ്ക്കാതെ ആക്ഷന്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള താരമാണ് ദീപിക. അതുകൊണ്ട് തന്നെ ഈ രംഗങ്ങള്‍ എങ്ങനെയാകും എത്തുക എന്ന ആശയങ്കയിലാണ് ആരാധകര്‍.

നേരത്തെ പുറത്തെത്തിയ ദീപികയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ്, അജയ് ദേവ്ഗണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. രോഹിത് ഷെട്ടിയുടെ ‘കോപ്പ് യൂണിവേഴ്‌സി’ല്‍ പെടുന്ന ചിത്രമാണിത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം