നിശാപാര്‍ട്ടികളില്‍ എത്താറില്ല, മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചു..; ഈ ബ്രഹ്‌മാണ്ഡ സിനിമയ്ക്കായി രണ്‍ബിര്‍ കപൂര്‍ വ്രതത്തില്‍!

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ്‍’ ചിത്രത്തില്‍ രണ്‍ബിര്‍ കപൂര്‍ രാമനായി എത്തുമ്പോള്‍ സായ് പല്ലവി സീതയായി വേഷമിടും എന്ന വാര്‍ത്തകള്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. കെജിഎഫ് താരം പ്രഭാസ് ആണ് ചിത്രത്തില്‍ രാവണനായി വേഷമിടുക. ചിത്രത്തില്‍ അഭിനയിക്കാനായി തന്റെ ലൈഫ്‌സ്റ്റൈല്‍ തന്നെ മാറ്റിയിരിക്കുകയാണ് രണ്‍ബിര്‍ കപൂര്‍.

സിനിമയ്ക്കായുള്ള രണ്‍ബിറിന്റെ ഒരുക്കത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയോടും കഥാപാത്രത്തോടും നീതിപുലര്‍ത്താനായുള്ള ശ്രമത്തിലാണ് രണ്‍ബിര്‍ ഇപ്പോള്‍. മദ്യപാനം പൂര്‍ണമായും രണ്‍ബിര്‍ ഉപേക്ഷിച്ചു കഴിഞ്ഞു. അതുപോലെ തന്നെ നോണ്‍വെജും താരം ഉപേക്ഷിച്ചിരിക്കുകയാണ്.

പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്റെ പ്രതിഛായ നന്നാക്കാനായല്ല, ശ്രീരാമാന്‍ എന്ന കഥാപാത്രമാകാനുള്ള പരിശ്രമത്തിലാണ് രണ്‍ബിര്‍. നിശാപാര്‍ട്ടിളിലോ ക്ലബ്ബുകളിലോ രണ്‍ബിര്‍ ഇപ്പോള്‍ എത്താറില്ല എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത് എന്നാണ് കോയ്‌മോയ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആകും രാമായണത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സിനിമയുടെ ഒന്നാം ഭാഗത്തില്‍ സീതാഹരണം വരെയാകും ചിത്രീകരിക്കുക. ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി കമ്പനിയാണ് ചിത്രത്തിനായി വിഎഫ്എക്‌സ് ഒരുക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

ഇവൈ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണം; പ്രതികരണത്തില്‍ വിശദീകരണവുമായി നിര്‍മ്മല സീതാരാമന്‍

"മെസി കേമൻ തന്നെ, പക്ഷെ ഞാൻ അദ്ദേഹത്തെ തിരഞ്ഞെടുക്കില്ല"; ഗാരത് ബെയ്ൽ തിരഞ്ഞെടുത്തത് ആ ഇതിഹാസത്തെ

സംസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തി എംപോക്‌സ് വകഭേദം; ക്ലേഡ് 1 ബി സ്ഥിരീകരിച്ചത് മലപ്പുറത്ത്

"എന്റെ തന്ത്രം ആർക്കും പ്രവചിക്കാൻ സാധിക്കില്ല"; ബംഗ്ലാദേശിനെ പൂട്ടിയത് എങ്ങനെ എന്ന് പറഞ്ഞ് രോഹിത്ത് ശർമ്മ

'അങ്ങനെ അങ്ങ് ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സിപിഎം'; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി

സോണിയ ഗാന്ധിയ്‌ക്കെതിരെ വിവാദ പരാമര്‍ശം; കങ്കണ റണാവത്തിനോട് തെളിയിക്കാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് മന്ത്രി

'കെ.എൽ രാഹുൽ പരാജയപ്പെടണം എന്ന് രോഹിത്ത് ആഗ്രഹിച്ചു', പ്രസ്ഥാവനയെ കുറിച്ച് റിഷഭ് പന്ത് തുറന്ന് പറയുന്നതിങ്ങനെ

ടെർ സ്റ്റെഗൻ്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക അപ്‌ഡേറ്റ് നൽകി ബാഴ്‌സലോണ

എംപോക്‌സ് രോഗം, ആലപ്പുഴയിലും ആശ്വാസം; നിരീക്ഷണത്തിലുണ്ടായിരുന്ന രോഗിയുടെ ആദ്യ ഫലം നെഗറ്റീവ്

മെസിയും, എംബപ്പേയും നെയ്മറും ഉള്ള കാലം ഞാൻ മറക്കില്ല; മുൻ പിഎസ്ജി പ്രസിഡന്റ് അഭിപ്രായപ്പെട്ടു