ചരിത്രത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയോ? ആദ്യ ദിനം കോടികണക്കുമായി രണ്‍ദീപ് ഹൂഡയുടെ 'സവര്‍ക്കര്‍'; ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

നടന്‍ രണ്‍ദീപ് ഹൂഡയുടെ ആദ്യ സംവിധാന സംരംഭമായ ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ ഓപ്പണിംഗ് ദിനത്തില്‍ നേടിയത് കോടികള്‍. ടൈറ്റില്‍ കഥാപാത്രമായ സവര്‍ക്കര്‍ ആയി രണ്‍ദീപ് ഹൂഡ തന്നെയാണ് ചിത്രത്തില്‍ വേഷമിട്ടത്. മാര്‍ച്ച് 22ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 1.15 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എത്തിയത്. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകന്‍. എന്നാല്‍ 2022ല്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറി.

ചരിത്രത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ രണ്‍ദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് എന്നുമായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തല്‍. 2021 ജൂണില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

അങ്കിത ലോഖണ്ടെയാണ് ചിത്രത്തിലെ നായിക. ആര്‍ ഭക്തി ക്ലെന്‍, മാര്‍ക്ക് ബെന്നിങ്ടണ്‍, അമിത് സിയാല്‍ എന്നിവര്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേസമയം, രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ മാത്രമല്ല, ഇനിയും നിരവധി പ്രൊപ്പഗാണ്ട സിനിമകള്‍ എത്താനൊരുങ്ങുന്നുണ്ട്.

2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഉറി, പിഎം നരേന്ദ്ര മോദി, ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നീ സിനിമകള്‍ സംഘപരിവാര്‍ രാഷ്ട്രീയം കലര്‍ത്തി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതിന്റെ പിന്തുടര്‍ച്ച എന്നതു പോലെയാണ് സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ മാത്രമല്ല, ‘ജെഎന്‍യു-ജഹാംഗീര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി’ അടക്കമുള്ള സിനിമകളും എത്തുന്നുണ്ട്.

Latest Stories

ഭാരതത്തിന്റെ മൂന്ന് റഫാല്‍ വിമാനമുള്‍പ്പെടെ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്ന് പാകിസ്ഥാന്‍; ബലൂചിസ്ഥാന്‍ ആര്‍മിയെ നിയന്ത്രിക്കുന്നത് ഇന്ത്യയെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; നടപടി മൊഴി മാറ്റാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷപ്രകാരം

KKR VS CSK: എന്റെ ടീമിലെ വാഴ നീയാണ്, എന്തൊരു പരാജയമാണ് നീ; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി റിങ്കു സിങ്

'കെ സുധാകരന്‍ തുടരട്ടെ പിണറായി ഭരണം തുലയട്ടെ'; കെപിസിസി ഓഫീസിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ്; നേതൃത്വത്തെ തുടരെ പ്രതിസന്ധിയിലാക്കി സുധാകര പക്ഷം

പത്ത് ലക്ഷം തലയ്ക്ക് വില, ടിആര്‍എഫിന്റെ ഇപ്പോഴത്തെ തലവന്‍ ഷെയ്ഖ് സജ്ജാദ് ഗുള്‍; കേരളത്തിലും പഠിച്ചിരുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്

INDIAN CRICKET: ഇന്ത്യക്ക് വൻ തിരിച്ചടി, ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പാഡഴിച്ച് രോഹിത് ശർമ്മ; ഞെട്ടലോടെ ക്രിക്കറ്റ് ലോകം

തനിക്ക് നഷ്ടപ്പെട്ട മകനുവേണ്ടിയുള്ള തിരിച്ചടിയാണിത്; കൊല്ലപ്പെട്ട 26 പേരും ഇന്ന് സമാധത്തോടെ വിശ്രമിക്കുമെന്ന് ആദില്‍ ഹുസൈന്‍ ഷായുടെ കുടുംബം

മസൂദ് അസറിന്റെ ബന്ധുക്കളുടെ സംസ്‌കാരത്തില്‍ പാക് സൈന്യം; ഇനി ആരും കരുണ പ്രതീക്ഷിക്കരുതെന്ന് മുംബൈയ് ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ മസൂദ് അസര്‍

പാകിസ്ഥാന്‍ വെടിയുതിര്‍ക്കുന്നത് സാധാരണക്കാരായ കശ്മീരികള്‍ക്ക് നേരെ; പൂഞ്ചില്‍ നടന്ന പാക് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്

ഓപ്പറേഷന്‍ സിന്ദൂര്‍: എവിടെയെല്ലാം, എങ്ങനെ?