സ്റ്റാര്‍ ആകാന്‍ സാറ; സച്ചിന്റെ മകള്‍ ഇനി ബോളിവുഡില്‍, വീഡിയോ വൈറല്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറ ബോളിവുഡിലേക്ക്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നെടുത്ത ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാരവാനിലേക്ക് സാറ കയറിപ്പോകുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടൊണ് സാറയുടെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയത്.

നീല നിറത്തിലുളള മിനി ഗൗണ്‍ അണിഞ്ഞ് കൂടെയുളളവര്‍ക്കൊപ്പം കാരവാനിനടുത്തേക്ക് നടന്നുപോകുന്ന സാറയെയാണ് വീഡിയോയില്‍ കാണുന്നത്. തനിക്ക് ചുറ്റുമുളളവരെ നോക്കി സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് സാറ കാരവാനിലേക്ക് കയറിപ്പോകുന്നത്.

സാറയ്ക്ക് അഭിനയത്തോട് താല്‍പര്യമുണ്ടെന്ന് മുന്‍പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അധികം വൈകാതെ താരത്തിന്റെ ബോളിവുഡ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് സാറ. 6.8 മില്യണ്‍ ഫോളോവേഴ്‌സ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുണ്ട്.

നിരവധി പരസ്യചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്. സാറാ ടെണ്ടുല്‍ക്കര്‍ ഷോപ്പ് എന്ന ഓണ്‍ലൈന്‍ സ്റ്റോറിന്റെ ഉടമയാണ് സാറ. കൊറിയന്‍ ബ്യൂട്ടി ബ്രാന്‍ഡായ ലാനെജിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി സാറയെ തിരഞ്ഞെടുത്തിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്