'നിര്‍ജ്ജീവമായ തിരക്കഥ, സഡക് 2 അസഹനീയം'; ഐ.എം.ഡി.ബി.യില്‍ ഏറ്റവും റേറ്റിംഗ് കുറഞ്ഞ ചിത്രം

മഹേഷ് ഭട്ട് ഒരുക്കിയ “സഡക് 2” ഏറ്റവും മോശം സിനിമയെന്ന് പ്രേക്ഷകര്‍. ഐഎംഡിബിയില്‍ ഏറ്റവും റേറ്റിംഗ് കുറഞ്ഞ ചിത്രമെന്ന റെക്കോഡാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 1.1 റേറ്റിംഗാണ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സഡക് 2 അസഹനീയം എന്നാണ് ട്രേഡ് അനലിസ്റ്റും ഹിന്ദി നിരൂപകനുമായ തരണ്‍ ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ആദ്യഭാഗവുമായി താരതമ്യപ്പെടുത്താനാവില്ല. നിര്‍ജ്ജീവമായ തിരക്കഥ..സംഗീതവും അവതരണവും മോശം എന്നും തരണ്‍ കുറിച്ചു. കഴിഞ്ഞ ദിവസം 7.30നാണ് സഡക് 2 റിലീസായത്. ചിത്രത്തിന് മോശം റേറ്റിംഗ് നല്‍കി സുശാന്ത് സിംഗ് രാജ്പുത്തിന്റെ നീതിക്കായി പോരാടണം എന്ന പ്രതികരണങ്ങളാണ് ചിത്രത്തിനെതിരെ പ്രചരിക്കുന്നത്.

Hindustantimes

ചിത്രത്തിന് നല്ല റിവ്യു ഇടാനായി പണം കൊടുത്ത് ആളുകളെ നിര്‍ത്തിയിട്ടുണ്ടെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. റൊമാന്റിക് ത്രില്ലര്‍ ചിത്രമായാണ് സഡക് 2 എത്തിയത്. ചിത്രത്തിനെതിരെ സുശാന്തിന്റെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.

ബോളിവുഡിലെ സ്വജപക്ഷപാതവും ഗ്രൂപ്പിസം കാരണമാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്ന വിവാദങ്ങള്‍ നടന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു. നടി ആലിയ ഭട്ടിനെതിരെയും മഹേഷ് ഭട്ടിനെതിരെയും വിദ്വേഷ പ്രചാരണങ്ങളും ഉയര്‍ന്നിരുന്നു. സഡക് 2വിന്റെ ട്രെയ്‌ലറിനെതിരെ ഡിസ്‌ലൈക്ക് കാമ്പയിനും നടന്നിരുന്നു.

ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് മുന്നേ ഹോട്‌സ്റ്റാര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ക്യാമ്പെയ്‌നും നടന്നിരുന്നു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന