മഹേഷ് ഭട്ട് ഒരുക്കിയ “സഡക് 2” ഏറ്റവും മോശം സിനിമയെന്ന് പ്രേക്ഷകര്‍. ഐഎംഡിബിയില്‍ ഏറ്റവും റേറ്റിംഗ് കുറഞ്ഞ ചിത്രമെന്ന റെക്കോഡാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 1.1 റേറ്റിംഗാണ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സഡക് 2 അസഹനീയം എന്നാണ് ട്രേഡ് അനലിസ്റ്റും ഹിന്ദി നിരൂപകനുമായ തരണ്‍ ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ആദ്യഭാഗവുമായി താരതമ്യപ്പെടുത്താനാവില്ല. നിര്‍ജ്ജീവമായ തിരക്കഥ..സംഗീതവും അവതരണവും മോശം എന്നും തരണ്‍ കുറിച്ചു. കഴിഞ്ഞ ദിവസം 7.30നാണ് സഡക് 2 റിലീസായത്. ചിത്രത്തിന് മോശം റേറ്റിംഗ് നല്‍കി സുശാന്ത് സിംഗ് രാജ്പുത്തിന്റെ നീതിക്കായി പോരാടണം എന്ന പ്രതികരണങ്ങളാണ് ചിത്രത്തിനെതിരെ പ്രചരിക്കുന്നത്.
#OneWordReview…#Sadak2: UNBEARABLE.
Rating: ⭐️
Just cannot be compared to its first part… Lacklustre plot… Lethargic and lifeless screenwriting… Music doesn’t work either… Terrible waste of the brand [#Sadak] and talent associated with this film. #Sadak2Review pic.twitter.com/Tyt1qQR6do— taran adarsh (@taran_adarsh) August 28, 2020
ചിത്രത്തിന് നല്ല റിവ്യു ഇടാനായി പണം കൊടുത്ത് ആളുകളെ നിര്‍ത്തിയിട്ടുണ്ടെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. റൊമാന്റിക് ത്രില്ലര്‍ ചിത്രമായാണ് സഡക് 2 എത്തിയത്. ചിത്രത്തിനെതിരെ സുശാന്തിന്റെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.
never Watch Sadak2 Now pic.twitter.com/2J6uyACwRw
— Anil Sharma (@AnilSharma6666) August 29, 2020
ബോളിവുഡിലെ സ്വജപക്ഷപാതവും ഗ്രൂപ്പിസം കാരണമാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്ന വിവാദങ്ങള്‍ നടന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു. നടി ആലിയ ഭട്ടിനെതിരെയും മഹേഷ് ഭട്ടിനെതിരെയും വിദ്വേഷ പ്രചാരണങ്ങളും ഉയര്‍ന്നിരുന്നു. സഡക് 2വിന്റെ ട്രെയ്‌ലറിനെതിരെ ഡിസ്‌ലൈക്ക് കാമ്പയിനും നടന്നിരുന്നു.
World biggest flop
Sadak 2
1.2/10 pic.twitter.com/34gFhG8az2— Chowdary Rock (@ChowdaryRock1) August 28, 2020
ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് മുന്നേ ഹോട്‌സ്റ്റാര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ക്യാമ്പെയ്‌നും നടന്നിരുന്നു.
Don”t Watch Sadak2 Now first you need to see the reviews by movie reviewers they all are using more-or-less same words to describe this movie in one word???
Terrible
Worst pic.twitter.com/roCpL69NPK— Aɴᴜᴋʀᴅ™ (@Anukrd) August 29, 2020
Read more