ഒരു പാറ്റയെ കൊല്ലാന്‍ പോലും അവനാവില്ല, പിന്നയല്ലേ കൃഷ്ണമൃഗം.. സല്‍മാന്‍ മൃഗസ്‌നേഹിയാണ്: പിതാവ് സലീം ഖാന്‍

ഒരു പാറ്റയെ പോലും കൊല്ലാന്‍ പറ്റാത്ത തന്റെ മകന്‍ കൃഷ്ണമൃഗത്തെയല്ല ഒന്നിനെയും നോവിക്കില്ലെന്ന് സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയില്‍ നിന്ന് വീണ്ടും വധഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സലീം ഖാന്‍ പ്രതികരിച്ചത്. മൃഗങ്ങളെ സ്‌നേഹിക്കുന്ന ആളാണ് സല്‍മാന്‍ എന്നും സലിം പറയുന്നുണ്ട്.

മൃഗങ്ങളെ വളരെയധികം സ്നേഹിക്കുന്ന സല്‍മാന്‍ ഖാന് ഒരു പാറ്റയെ പോലും കൊല്ലാന്‍ സാധിക്കില്ല. കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട സംഭവം ഉണ്ടായ സമയത്ത് സല്‍മാനുമായി സംസാരിച്ചു. സല്‍മാന്‍ ഖാന്‍ മൃഗങ്ങളെ സ്നേഹിക്കുന്നു. അവന്‍ സ്നേഹിക്കുകയും നന്നായി സംരക്ഷിക്കുകയും ചെയ്ത ഒരു നായ ഉണ്ടായിരുന്നു.

അസുഖം ബാധിച്ച് മരിച്ചപ്പോള്‍ സല്‍മാന്‍ കരഞ്ഞു. ഞാന്‍ അവനോട് ചോദിച്ചു (കൃഷ്ണമൃഗത്തെ കുറിച്ച്) ആരാണ് അത് ചെയ്തത്? എന്ന്. അവന്‍ പറഞ്ഞു ‘ഞാന്‍ അവിടെ ഇല്ലായിരുന്നു’ എന്ന്. അവന്‍ എന്നോട് കള്ളം പറയില്ല. മൃഗങ്ങളെ കൊല്ലുന്നത് അയാള്‍ക്ക് ഇഷ്ടമല്ല. അവന്‍ മൃഗങ്ങളെ സ്നേഹിക്കുന്നു എന്നാണ് സലിം ഖാന്‍ പറയുന്നത്.

എന്നിട്ടും എന്തിനാണ് ബിഷ്ണോയ് സമുദായത്തോട് മാപ്പ് പറഞ്ഞതെന്ന ചോദ്യത്തിന്, താന്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് എന്നാണ് സലിം ഖാന്‍ പറയുന്നത്. ഞാന്‍ അത് ചെയ്തുവെന്ന് പറയാന്‍ അവനെ നിര്‍ബന്ധിതനാക്കിയതാണ്. അവനും കൊന്നിട്ടില്ല, ഞാനും ഒരു മൃഗത്തെയും കൊന്നിട്ടില്ല, ഒരു പാറ്റയെ പോലും ഞങ്ങള്‍ക്ക് കൊല്ലാനാകില്ല എന്ന് സലിം ഖാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസവും ബിഷ്ണോയ് സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് വധഭീഷണി വന്നിരുന്നു. അഞ്ച് കോടി രൂപ നല്‍കിയാല്‍ സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാം എന്ന ഉപാധിയും വച്ചിരുന്നു. മുംബൈ ട്രാഫിക് പോലീസിന് ആണ് ഭീഷണി സന്ദേശം ലഭിച്ചത്.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ