സല്മാന് ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ ഒ.ടി.ടിയില്‍ എത്തി. നവംബര്‍ 12ന് ആയിരുന്നു യഷ് രാജ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി ടൈഗര്‍ 3 എത്തിയത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം എത്തിയിരിക്കുന്നത്. ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് സല്‍മാന്‍ ഖാന്‍ ചിത്രം എത്തിയത് എങ്കിലും 500 കോടി പോലും ടൈഗര്‍ 3യ്ക്ക് നേടാനായില്ല.
1000 കോടി ക്ലബ്ബ് പ്രതീക്ഷിച്ച ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 466.63 കോടി മാത്രമാണ് നേടിയത്. ചിത്രത്തില്‍ നായികയായ കത്രീന കൈഫിന്റെ ടവ്വല്‍ ഫൈറ്റ് അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നുവെങ്കിലും ഷാരൂഖ് ഖാന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ ടൈഗര്‍ 3യ്ക്ക് സാധിച്ചിട്ടില്ല.
എന്നാല്‍ 300 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം സാമ്പത്തികമായി ലാഭമായിരുന്നു. മനീഷ് ശര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി ആയിരുന്നു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.
അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടൈഗര്‍ 3ല്‍ ഏജന്റ് പഠനായി ഷാറൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. പഠാനിലും ടൈഗറായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു.
Read more
അതേസമയം, 2012ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ‘ഏക് ഥാ ടൈഗര്‍’ മുതലാണ് വൈആര്‍എഫ് സ്പൈ യൂണിവേഴ്സിന് തുടക്കമിട്ടത്. 2017ല്‍ രണ്ടാം ഭാഗമായി ‘ടൈഗര്‍ സിന്ദാ ഹെ’ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് ടൈഗര്‍ 3 എത്തിയത്.